റാന്നി ∙ നവകേരള മാലിന്യ മുക്ത ക്യാംപെയ്ൻ നടത്തിയിട്ടും നീർച്ചാലുകളിൽ നിറയുന്നത് മാലിന്യം. അവയൊഴുകിയെത്തുന്നതോടെ പമ്പാനദിയും മാലിന്യവാഹിനിയായി മാറി.പമ്പാനദിയിൽ സംഗമിക്കുന്ന തോടുകളെല്ലാം മാലിന്യവാഹിനിയാണ്.
നീർച്ചാലുകളിൽ തള്ളുന്ന മാലിന്യമാണ് മഴക്കാലത്ത് ഒഴുകി തോട്ടിലെത്തുന്നത്. വേനൽക്കാലത്ത് നീർച്ചാലുകളിലും തോട്ടിലും മാലിന്യം കെട്ടിക്കിടക്കും.മഴക്കാലത്ത് ആറ്റിലേക്കൊഴുകും.
ചെത്തോങ്കര മേലേൽപടിക്കു സമീപം തരിശായി കിടക്കുന്ന വയലുകളുണ്ട്. അവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
ഇതിലേക്കാണ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യം വലിച്ചെറിയുന്നത്.
ഇതിനു സമീപത്തെ കിണറ്റിൽ നിന്നാണ് വേനൽക്കാലത്ത് വെള്ളം ശേഖരിച്ചു വിൽപന നടത്തുന്നത്. വലിയപറമ്പിൽപടിയിൽ നിന്ന് സൈലന്റ്വാലിയിലേക്കു പോകുന്ന റോഡിനോടു ചേർന്നും നീർച്ചാലുണ്ട്. ഇതിലും മാലിന്യം തുടരെ തള്ളുന്നു.
പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന മിക്ക ഭക്ഷണശാലകളിലും മാലിന്യ സംസ്കരണ സംവിധാനമില്ല.
ഇരുളിന്റെ മറവിൽ അവർ നീർച്ചാലുകളിൽ തള്ളുന്നു. ഇവിടെ കിടക്കുന്ന മാലിന്യം പരിശോധിച്ചാൽ ഇതു വ്യക്തമാകും.
വലിയതോട്ടിലേക്കു മലിനജലവും ഒഴുക്കുന്നുണ്ട്. നീർച്ചാലുകളും നീരൊഴുക്ക് തോടുകളും മാലിന്യ മുക്തമാക്കണമെന്ന് സർക്കാർ തുടരെ സർക്കുലർ ഇറക്കാറുണ്ട്.
എന്നാൽ അവയ്ക്കു കടലാസിന്റെ വില പോലുമില്ലെന്ന് വലിയതോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യം തന്നെയാണു തെളിവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]