കടമ്പനാട് ∙ കുളത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു. പാണ്ടിമലപ്പുറം വാർഡിലെ തുമ്പറക്കുഴി കുളത്തിന്റെ ഒരു വശത്തെ ഭിത്തിയാണ് തകർന്നത്.
സമീപത്തെ പുന്നക്കാട് ഏലായിൽ ജലസേചനത്തിനും സമീപ പ്രദേശത്തെ ജലക്ഷാമത്തിനും പരിഹാരമായാണ് കുളം നവീകരിച്ചത്. എന്നാൽ പുനർ നിർമിച്ച് മാസങ്ങൾക്കുള്ളിൽ സംരക്ഷണ ഭിത്തി തകർന്നത് പ്രതിഷേധത്തിനും ഇടയാക്കി.
അന്വേഷണം വേണമെന്ന് ദലിത് കോൺഗ്രസ്
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി ഫണ്ട് ദുർവിനിയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവാണ് നവീകരിച്ച കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ തകർച്ചയെന്ന് ആരോപണം. പട്ടിക ജാതി വിഭാഗത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു പദ്ധതിക്കു വേണ്ടി ചെലവഴിച്ച പത്തുലക്ഷം രൂപ വെള്ളത്തിലായ അവസ്ഥയാണ്.
ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ.ലാലുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. രമാ ജോഗീന്ദർ, മഞ്ജു വിശ്വനാഥ് പാണ്ടിമലപ്പുറം മോഹനൻ സുരേഷ് പാണിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]