തിരുവല്ല ∙ ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന താലൂക്കിലെ 6 സ്കൂളുകൾക്കും വെള്ളപ്പൊക്കം ബാധിച്ച 15 സ്കൂളുകൾക്ക് സുരക്ഷ മുൻനിർത്തിയും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഗവ.
എൽപിഎസ് ആലംതുരുത്തി, സെന്റ് ജോൺസ് എൽപിഎസ് മേപ്രാൽ, ഗവ. എൽപിഎസ് പടിഞ്ഞാറ്റുംചേരി കവിയൂർ, എസ്എൻവിഎസ് ഹൈസ്കൂൾ തിരുമൂലപുരം, ഗവ.
എൽപിഎസ് മുത്തൂർ, എംടി എൽപി സ്കൂൾ മുടിയൂർക്കോണം പന്തളം എന്നിവയ്ക്കാണ് ക്യാംപ് പ്രവർത്തിക്കുന്നതിനാൽ അവധി. പെരിങ്ങര കാരയ്ക്കൽ എൽപി സ്കൂൾ, മേപ്രാൽ ഗവ.
എൽപിഎസ്, മേപ്രാൽ സെന്റ് ജോൺസ് യുപിഎസ്, സെന്റ് ജോർജ് യുപിഎസ് കടപ്ര, സെന്റ് മേരീസ് എൽപിഎസ് നിരണം, മുകളടി ഗവ. യുപിഎസ്, അമിച്ചകരി എംടിഎൽപിഎസ്, നെടുമ്പ്രം സിഎംഎസ് എൽപിഎസ്, കോച്ചാരിമുക്കം ഇഎ എൽപിഎസ്, പെരിങ്ങര ചാത്തങ്കരി എസ്എൻഡിപി ഹൈസ്കൂൾ, വളഞ്ഞവട്ടം സ്റ്റെല്ല മാരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നിരണം മാർ ബസേലിയോസ് എംഡിഎൽപിഎസ്, കോട്ടയിൽ എംഡിഎൽപിഎസ്, ചാത്തങ്കരി ഗവ.
എൽപിഎസ്, ചാത്തങ്കരി ഗവ. ന്യൂഎൽപിഎസ് എന്നിവയ്ക്കാണ് സുരക്ഷ മുൻനിർത്തി അവധി നൽകിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]