പന്തളം ∙ കുളനട ഉള്ളന്നൂർ ഗവ.
ഡിവി എൻഎസ്എസ് സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ടു ജീർണാവസ്ഥയിൽ. 1938ൽ പണികഴിപ്പിച്ചതാണു കെട്ടിടം. അറുപതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയാണു ഈ വർഷം വരെ ഫിറ്റ്നസ് രേഖ ലഭിച്ചത്. അടുത്ത വർഷം അനുമതി ലഭിക്കുമോയെന്ന് അധികൃതർക്കും രക്ഷിതാക്കൾക്കും ആശങ്കയുമുണ്ട്.
ചുമരുകളിൽ ി വിള്ളലുണ്ട്.
തുടർച്ചയായുള്ള മഴ കാരണം ബലക്ഷയം വർധിച്ചു. ചുമരുകൾക്ക് താങ്ങായി നിർമിച്ച തൂണുകൾക്കും ബലക്ഷയമാണ്.
ഓട് പാകിയ മേൽക്കൂരയ്ക്ക് താഴെ സീലിങ്ങുമില്ല.പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ വയറിങ്ങാണ് ഇപ്പോഴും. സ്കൂളിലെ അടുക്കളയിൽ വൈദ്യുതി കണക്ഷൻ വേണമെന്ന ആവശ്യവും നടപ്പായില്ല.
പ്രീപ്രൈമറി കൂടിയുള്ളതിനാൽ ഐടിക്കു നിലവിൽ ക്ലാസ് മുറിയില്ല.
അസൗകര്യങ്ങൾക്കിടയിലും കുട്ടികളുടെ താൽപര്യം പരിഗണിച്ചു പ്രഥമാധ്യാപിക സീമാ മാത്യുവിന്റെ ശ്രമഫലമായി വർണക്കൂടാരം സജ്ജമാക്കിയിട്ടുണ്ട്. പുതിയ കെട്ടിടം വേണമെന്ന ആവശ്യമുന്നയിച്ചു 2022ൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജിനു നിവേദനം നൽകി.
മന്ത്രിയുടെ നിർദേശ പ്രകാരം 2023 ജനുവരിയിൽ സ്കൂളിന്റെ പ്ലാനും പ്രൊപ്പോസലും സമർപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം മന്ത്രി വി.ശിവൻകുട്ടിക്കും ഇതേ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി.പുതിയ കെട്ടിടം അനിവാര്യമാണെന്ന് 2022ൽ കുളനട പഞ്ചായത്ത് പ്രമേയം പാസാക്കി വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.മഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതിയ കെട്ടിടത്തിനു ഫണ്ട് അനുവദിക്കാൻ അടിയന്തര നടപടി വേണമെന്ന് വാർഡ് അംഗം ബിജു പരമേശ്വരൻ, പ്രഥമാധ്യാപിക സീമ മാത്യു എന്നിവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]