സീതത്തോട് ∙ വേനൽ കനത്ത് തുടങ്ങിയതോടെ കാട് വിട്ട് കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. വനാതിർത്തിയിലെ പാതകളിൽ സഞ്ചരിക്കുന്നവർ ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണം.
ആനത്താരകൾക്കു സമീപവും വെള്ളം ലഭിക്കുന്ന പുഴയോരങ്ങളിലും റോഡ് കുറുകെ കടക്കാൻ പലപ്പോഴും കരിവീരൻമാർ കാത്തു നിൽക്കുന്നുണ്ടാകും.കാട്ടാനകളുടെ സാന്നിധ്യം മിക്ക വനാതിർത്തികളിലും പതിവ് കാഴ്ചയായി മാറി കഴിഞ്ഞു.
ഇവയുടെ സഞ്ചാര പാതയ്ക്കു തടസ്സം വരാത്ത വിധം വേണം വനത്തിലെ റോഡുകളിൽ വാഹനങ്ങൾ മാറ്റി പാർക്ക് ചെയ്യാൻ.കാടിറങ്ങുന്ന ആനകൾ ആനത്താരകൾ വഴി ഇവ സാവധാനം സമീപ കാടുകളിലേക്കോ നീർച്ചാലുകളിലേക്കോ മാറി പോകും. അതേ സമയം ഇവയെ പ്രകോപിപ്പിക്കുകയോ, ഹോൺ മുഴക്കി ഭയപ്പെടുത്തുകയോ മറ്റും ചെയ്താൽ ഇവ ആളുകൾക്കു നേർക്കു തിരിയും.മിക്കപ്പോഴും ആനക്കൂട്ടത്തിൽ കുറഞ്ഞത് അഞ്ച് മുതൽ 8 വരെ അംഗങ്ങളെ കാണാം.
കൂട്ടത്തിൽ പലപ്പോഴും കുട്ടിയാനയും ഉണ്ടാവും. ഈ സമയത്താണ് ഏറെ സുക്ഷിക്കേണ്ടത്.
സംഘത്തിൽ കുട്ടിയാനകൾ ഉള്ളപ്പോൾ കൊമ്പനും തള്ളയാനയും ഇവയ്ക്കു ഏറെ കരുതലൊരുക്കുകയാണ് പതിവ്. അപ്പോഴാണ് ആളുകൾക്കു നേർക്ക് തിരിയുന്നതും ചീറിപ്പാഞ്ഞ് അടുത്ത് വരുന്നതൊക്കെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.
ഉൾവനത്തിലെ നീർച്ചാലുകൾ ഒക്കെ വറ്റി തുടങ്ങി.
ഈ കാരണത്താൽ ഉച്ചയ്ക്കു ശേഷമാണ് ഇവ വെള്ളം തേടി കാടിറങ്ങാറ്.അതിനാൽ വനാതിർത്തിയിലൂടെ ഏറെ കരുതി വേണം ഡ്രൈവ് ചെയ്യാൻ.ആനത്താരകളെ സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ മിക്ക സ്ഥലത്തും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഈ ഭാഗങ്ങളിൽ വാഹനങ്ങൾ നിർത്താൻ ശ്രമിക്കരുത്.
വെറുതെ അപകടം ക്ഷണിച്ച് വരുത്തുന്നതിനു തുല്യമാകുമെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

