തിരുവല്ല ∙ തിരുവല്ല ഔട്ടർ ബൈപാസിന്റെ ഭാഗമായി ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച കിഴക്കൻ മുത്തൂർ – മനക്കച്ചിറ റോഡിലെ വളവുകൾ അപകടക്കെണിയാകുന്നു. നാലര കിലോമീറ്റർ ദൂരത്തിൽ 13 അപകട
വളവുകളാണുള്ളത്. അപകട
സാധ്യത കുറയ്ക്കാനായി ചില വളവുകളിൽ സ്ഥാപിച്ചിരുന്ന മിററുകൾ അടക്കം നശിച്ച നിലയിലുമാണ്. രണ്ടാഴ്ച മുൻപ് പടിഞ്ഞാറ്റുംചേരി വാസുദേവൻ പോറ്റി സ്മാരക ഗ്രന്ഥശാലയ്ക്ക് മുൻപിലെ വളവിൽ ഡീസലുമായി പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിലേക്ക് പോയ സ്വകാര്യ പെട്രോളിയം ടാങ്കർ കാറുമായി കൂട്ടിയിടിച്ചു.
അപകടത്തിൽ കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റോഡിലെ കൊടും വളവ് കാരണം എതിരേ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്ത അവസ്ഥയാണ്.
റോഡിലെ വളവ് നികത്താതെയാണ്, നിർമാണം പൂർത്തീകരിച്ചതെന്നും ഈ മേഖലയിൽ റോഡ് അപകടങ്ങൾ പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.
കോട്ടയത്തേക്കും മല്ലപ്പള്ളിയിലേക്കും തിരുവല്ല ടൗണിൽ പ്രവേശിക്കാതെ തിരക്കൊഴിവാക്കി യാത്ര ചെയ്യാനായി മനക്കച്ചിറ – കിഴക്കൻ മുത്തൂർ റോഡാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നുണ്ട്.
എന്നാൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളിൽ പലർക്കും റോഡിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. റോഡിനു വീതിയുണ്ടെങ്കിലും വളവുകളിൽ അപകടം പതിയിരിക്കുന്നു.
വേഗനിയന്ത്രണ സംവിധാനങ്ങളുടെ അഭാവവും, മുന്നറിയിപ്പിനായുള്ള ട്രാഫിക് സിഗ്നലുകളില്ലാത്തതും യാത്രക്കാർക്ക് തിരിച്ചടിയാണ്. നാട്ടുകടവിൽ വീതി കുറഞ്ഞ റോഡിൽ കാഴ്ചകൾ കാണാൻ വാഹനം നിർത്തുന്നിടത്തും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും.
6 MINUTES AGO 13 MINUTES AGO 25 MINUTES AGO വാഹനങ്ങൾക്ക് വളവ് കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ ഒരു നിശ്ചിത വേഗത്തിലധികം പോയാൽ അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. വാഹനങ്ങളുടെ വേഗം അൽപം കൂടിയാൽപോലും വളവു തിരിയുമ്പോൾ എതിരേ വരുന്ന വാഹനങ്ങളുടെ പാതയിലേക്കു കയറിപ്പോകും.
ഈ സമയം കൂട്ടിമുട്ടാതിരിക്കാനായി വാഹനങ്ങൾ തിരിക്കുമ്പോഴാണ് നിയന്ത്രണം തെറ്റി അപകടങ്ങളുണ്ടാകുന്നത്. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണംവിട്ട് അപകടത്തിൽപെടാനുള്ള സാധ്യതയുമുണ്ട്.
റോഡ് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മനക്കച്ചിറ- കിഴക്കൻമുത്തൂർ റോഡിലെ വളവുകൾ നികത്തണമെന്ന ആവശ്യമുയരുന്നുണ്ട്.
ബൈക്കുകളിൽ അമിതവേഗത്തിൽ പാഞ്ഞു മത്സരം നടത്തുന്ന സംഘങ്ങളും ഇടയ്ക്ക് സജീവമാണ്. മാസങ്ങൾക്ക് മുൻപ് നിയന്ത്രണം വിട്ട
ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റിരുന്നു. സ്വകാര്യ മെഡിക്കൽ കോളജിലേക്കടക്കം പോകുന്നവർ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്.ഇതുവഴി സർവീസ് നടത്തുന്ന ബസും ടിപ്പറുകളും പലപ്പോഴും റോഡ് നിറഞ്ഞാണ് വരുന്നത്.
വലിയ സ്കൂൾ ബസുകളും ഈ വഴിയിലൂടെ കിഴക്കൻ മേഖലയിലേക്കു പോകുന്നു.
ഇവർ വളവിനു വീശിയെടുക്കുമ്പോൾ എതിരെ വരുന്ന ചെറിയ വാഹനങ്ങളെ പരിഗണിക്കാറില്ല. ഇത് അപകട
സാധ്യത വർധിപ്പിക്കുന്നു. ആശുപത്രിയിലേക്കും മറ്റും വരുന്ന കാറുകൾ ഉൾപ്പെടെ ചില വാഹനങ്ങൾ ചീറിപ്പായുന്നതും പതിവുകാഴ്ചയാണ്.
വളവിൽ മുണ്ടിയപ്പള്ളി ഭാഗത്തേക്കുള്ള റോഡിൽ വാഹനങ്ങൾ തിരിയുന്നത് കാണാനാകാത്തതും അപകട സാധ്യതയിലേക്കു വഴി തുറക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

