
വടശേരിക്കര ∙ ശുചിമുറി സമുച്ചയങ്ങൾക്കു പഞ്ഞമില്ല, ടൗണിലെത്തുന്ന ജനങ്ങൾക്കു മൂത്രശങ്ക തീർക്കാൻ എന്നാൽ ഇടമില്ല. വടശേരിക്കരയിലെ കാഴ്ചയാണിത്.
ശബരിമല തീർഥാടന പാതയിലെ പ്രധാന ഇടത്താവളമാണിത്. ഇതിന്റെ ഭാഗമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) എന്നിവ ശുചിമുറി സമുച്ചയങ്ങൾ പണിതിട്ടുണ്ട്.
എന്നാൽ അവയെല്ലാം അടഞ്ഞുകിടക്കുകയാണ്.
തീർഥാടകർക്കായി പഞ്ചായത്താണ് ആദ്യം ശുചിമുറി സമുച്ചയം പണിതത്. ചെറുകാവ് ദേവീക്ഷേത്രത്തിനു മുന്നിലാണിത്.
എല്ലാ വർഷവും തീർഥാടനത്തിനു മുൻപ് പുനരുദ്ധാരണവും നടത്തുന്നുണ്ട്. തീർഥാടനമല്ലാത്ത കാലങ്ങളിൽ ഇതു തുറക്കാറില്ലെന്നാണ് പരാതി.
അടുത്തയിടെ പഞ്ചായത്ത് ടൗണിൽ ബസ് സ്റ്റോപ്പിനു സമീപം ടേക്ക് എ ബ്രേക്ക് വഴിയിടം പണിതിരുന്നു.
18 ലക്ഷം രൂപ ചെലവഴിച്ചു പണിത ഇതും അധിക കാലം പ്രവർത്തിച്ചില്ല. വടശേരിക്കര പാലത്തോടു ചേർന്ന് ഡിടിപിസി ശുചിമുറി സമുച്ചയം പണിതിട്ടുണ്ട്.
അവ തീർഥാടന കാലത്തു മാത്രമാണ് പേരിനു തുറക്കുന്നത്. ഡിടിപിസിയുടെ ശബരിമല വിശ്രമ കേന്ദ്രത്തോടു ചേർന്ന് ജില്ലാ ഭരണകൂടവും റാന്നി ബ്ലോക്ക് പഞ്ചായത്തും ശുചിമുറി സമുച്ചയങ്ങൾ നിർമിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടം പണിതത് നാശത്തിന്റെ വക്കിലാണ്. ബ്ലോക്ക് പഞ്ചായത്തിന്റേത് അടച്ചിട്ടിരിക്കുന്നു.
കഴിഞ്ഞ തീർഥാടന കാലത്തും അതു തുറന്നിരുന്നില്ല. ശുചിമുറികൾ അടഞ്ഞു കിടക്കുന്നതു മൂലം പുരുഷന്മാർ പൊതു സ്ഥലങ്ങളിൽ മൂത3ശങ്ക തീർക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങളേയും മറ്റും ആശ്രയിക്കുകയാണ് സ്ത്രീകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]