
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ തൊട്ടിപ്പാറ, മുണ്ടിയപ്പള്ളി ഡെയറി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സ്പോട് അഡ്മിഷൻ
ആറന്മുള ∙ സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎം ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ ഒന്നിന് സ്പോട് അഡ്മിഷൻ നടക്കും.
ബിരുദമാണ് യോഗ്യത. പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് ഫീസ് ഇളവ്.
9447654471.
റാന്നി ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലേക്ക് 30 വരെ സ്പോട് അഡ്മിഷൻ നടക്കും.
അസ്സൽ രേഖകളുമായി ഐടിഐയിൽ നേരിട്ടെത്തി അപേക്ഷിക്കാം. 04735 296090.
ചെന്നീർക്കര ∙ ഗവ. ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 30 വരെ നടക്കും.
വിദ്യാർഥികൾ സർട്ടിഫിക്കറ്റ്, ടിസി, ഫീസ്, ഫോട്ടോ എന്നിവയുമായി രക്ഷിതാവിനൊപ്പം 12.30ന് മുൻപ് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9656472471.
സീറ്റൊഴിവ്
പന്തളം ∙ പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള പന്തളം സർക്കാർ ഐടിഐയിൽ പ്ലമർ(ഒരു വർഷം) ട്രേഡിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ സീറ്റൊഴിവ്.
എസ്എസ്എൽസി, ടിസി, ആധാർ സഹിതം ഐടിഐയിൽ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവർക്ക് ഉച്ചഭക്ഷണം, സ്റ്റൈപൻഡ്, ലംപ്സം ഗ്രാന്റ്, യൂണിഫോം അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
9446444042.
അപേക്ഷ ക്ഷണിച്ചു
പന്തളം ∙ നഗരസഭയിലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബഡ്സ് സ്കൂൾ പദ്ധതി പ്രകാരം ഉദ്യോഗാർഥികളെ താൽക്കാലിക, ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപക്ഷ ക്ഷണിച്ചു. 45ന് വയസ്സിന് താഴെ പ്രായമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത(ആർസിഐ അംഗീകൃതം), പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 8നകം നഗരസഭാ ഓഫിസിൽ അപേക്ഷ നൽകണം.
തസ്തിക/യോഗ്യത–സ്പെഷൽ അധ്യാപിക ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ(എംആർ, സിപി ഓട്ടിസം)/ഡിഎഡ് സ്പെഷൽ(എംആർ, സിപി ഓട്ടിസം)/ഡിപ്ലോമ ഇൻ ഇയർലി ചൈൽഡ് ഹുഡ് സ്പെഷൽ എജ്യൂക്കേഷൻ(എംആർ, ഡിഇസിഎസ്ഇ–എംആർ/ഡിപ്ലോമ ഇൻ കമ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷൻ/ഡിപ്ലോമ ഇൻ വൊക്കേഷനൽ റീഹാബിലിറ്റേഷൻ/ഡിപ്ലോമ ഇൻ സ്പെഷൽ എജ്യൂക്കേഷൻ(ഡിഎസ്ഇ), സ്പീച്ച് തെറപ്പിസ്റ്റ്(ആഴ്ചയിലൊരിക്കൽ) ബാച്ലേഴ്സ് / മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി, ഫിസിയോ തെറപ്പിസ്റ്റ്(ആഴ്ചയിലൊരിക്കൽ) ബിപിടി, എംപിടി.
സർവേയർ നിയമനം
തുമ്പമൺ ∙ തുമ്പമൺ കൃഷിഭവനിലേക്ക് ഡിജിറ്റൽ ക്രോപ് സർവേക്കായി സർവേയർമാരെ നിയമിക്കുന്നു. യോഗ്യത പ്ലസ്ടു.
18നും 35നുമിടയിൽ പ്രായമുള്ളവരാകണം. സ്മാർട് ഫോൺ നന്നായി ഉപയോഗിക്കാൻ അറിവുള്ളവർ ആയിരിക്കണം.
ഒരു പ്ലോട്ടിന് 20 രൂപ നിരക്കിൽ 1500 പ്ലോട്ട് സർവേ ചെയ്യുന്നവർക്ക് 30,000 രൂപ ലഭിക്കും. തുമ്പമൺ പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന.
ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, എസ്എസ്എൽസി ബുക്ക് പകർപ്പുകൾ എന്നിവ സഹിതം കൃഷിഭവനുമായി ബന്ധപ്പെടണം. 9383470388.
വിദ്യാഭ്യാസ ആനുകൂല്യം
പത്തനംതിട്ട
∙ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ജയിച്ചശേഷം കേരള സർക്കാർ സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിൽ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ സെപ്റ്റംബർ 15ന് മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, ക്ഷേമനിധി പാസ് ബുക്ക്, ബാങ്ക് അക്കൗണ്ട് (നാഷനലൈസ്ഡ് ബാങ്ക്), വയസ്സ് തെളിക്കുന്ന രേഖ (സ്കൂൾ സർട്ടിഫിക്കറ്റ് /ജനന സർട്ടിഫിക്കറ്റ് /പാസ് പോർട്ട് /ഡ്രൈവിങ് ലൈസൻസ്), ആധാർ കാർഡ്, ഫോട്ടോ എന്നിവയുമായി അബാൻ ജംക്ഷനിലെ ജില്ലാ ഓഫിസിൽ എത്തണം. 0468 2220248.
ഓണക്കിറ്റ് വിതരണം
കോന്നി ∙ ചെങ്ങറ സമരഭൂമിയിൽ താമസിക്കുന്നവർക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നു.
നാളെ രാവിലെ 9.30ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.റേഷൻ കാർഡ് ഇല്ലാത്തവർക്ക് പുതിയ റേഷൻ കാർഡും വിതരണം ചെയ്യും. കെ.യു.ജനീഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]