
മാരാമൺ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ തിരുമേനിയുടെ നവതി ആഘോഷവും ജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തക സംഗമവും മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ നടന്നു.
ഡോ. ജിതേഷ്ജി അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവർത്തക സംഗമം കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ തിരുമേനി ഉദ്ഘാടനം ചെയ്തു. ഡോ.
പുനലൂർ സോമരാജൻ ആദരണ സഭ ഉദ്ഘാടനം ചെയ്തു.
അഡ്വ. സുരേഷ് സോമ ‘ഭൂമിഗീതവും ബഹുഭാഷാ മൺപാട്ടുകളും’ അവതരിപ്പിച്ചു.
മലയാള മനോരമ അസി. എഡിറ്റർ വർഗീസ് സി.
തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻ ലീഫ് നേച്ചർ സംസ്ഥാന സെക്രട്ടറി അനിൽ വെമ്പള്ളി സൗജന്യ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.
വികാരി ഫാ. ജോൺ വർഗീസ്, ജോജി തോമസ്, വിൻസി ആൻഡ്രൂസ്, ബിജു മാത്യു, കോഓർഡിനേറ്റർ ജോബിൻ ജോസി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]