
പിണറായി സർക്കാർ കേരളത്തിന്റെ ദുരന്തമായി മാറിയെന്ന് രാഹുൽ മാങ്കുട്ടത്തിൽ എംഎൽ.എ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടശ്ശേരിക്കര∙ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ട പിണറായി സർക്കാർ കേരളത്തിന്റെ ദുരന്തമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. പാവപ്പെട്ടവരെയും തൊഴിലാളികളെയും സർക്കാരിന് പുച്ഛമാണ്. ഒരു സർക്കാരും കാണിക്കാത്ത നിഷേധാത്മക നിലപാടാണ് സർക്കാർ ആശാ പ്രവർത്തകരോട് സ്വീകരിക്കുന്നത്. സ്ത്രീകളാണ് സമരം ചെയ്യുന്നതെന്നുളള സാമാന്യ മര്യാദപോലും കാണിക്കുന്നില്ല. ഈ സർക്കാർ എത്രയും വേഗം അവസാനിക്കണമെന്നാണ് ഇടതുപക്ഷക്കാർ പോലും ചിന്തിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ ആനുകൂല്യങ്ങൾ എല്ലാം നിഷേധിക്കുന്ന സർക്കാരിന് അഴിമതിയും ധൂർത്തും നടത്തുന്നതിൽ ഒരു മടിയുമില്ല. സി.പി.എം അന്തകനായി പിണറായി മാറുകയാണ്.
പിണറായിക്കും കുടുംബത്തിനും വേണ്ടിയുള്ള ഭരണമാണിത്. സമരങ്ങൾ നടത്തുന്നവരെ അധിക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ ഇല്ലാതാവുകയാണ്. സമസ്ത ജനവിഭാഗങ്ങളും അസ്വസ്ഥരാണ്. പാവപ്പെട്ടവരുടെ കണ്ണീരിൽ ഈ സർക്കാർ തകർന്നു വീഴും. പേഴുംപാറയിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങളുടെ മണ്ഡലം തല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഡ് പ്രസിഡന്റ് അജി വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യ സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, മണ്ഡലം പ്രസിഡന്റ് കെ.ഇ.തോമസ്, മണിയാർ രാധാകൃഷ്ണൻ ,ഫ്രെഡി ഉമ്മൻ, രാജു ആൻ്റണി, സാംജി ഇടമുറി, എ.വി.ആനന്ദൻ, സ്വപ്ന സൂസൻ ജേക്കബ്, ഷീലു മാനാപ്പളളി, ഷാജി ശമുവേൽ, ഭദ്രൻ കല്ലയ്ക്കൽ, ജി.ബിജു, കൊച്ചുമോൻ മുള്ളൻപാറ, കെ.എസ്.സജുമോൻ, വി.ആർ.അശ്വതി, കെ.വി.ഗോപാലകൃഷ്ണൻ നായർ, ആനി ജേക്കബ്, ഏബ്രഹാം തോമസ്, രാജമ്മ പുഷ്പാംഗദൻ, ടി.കെ.കുര്യാക്കോസ്, ഷബീന ഷാനവാസ്, സാലി മാത്യു, മോഹനൻ അരീക്കക്കാവ്, മധു ഇഞ്ച പൊയ്ക, കെ.ദിലീപ്, മേഴ്സി ജോൺ, വർഗീസ് സുദേഷ്കുമാർ, സാറാമ്മ ശമുവേൽ ,ബിജു തെക്കുംമല ,ബാബു കുളത്തിങ്കൽ, പി.വി.സുകേഷ്, ബിജു കുന്നുംപുറത്ത്, അമൽ ഷിബു, ഷിനു തോമസ് എന്നിവർ പ്രസംഗിച്ചു.