പത്തനംതിട്ട∙ കോളജ് ജംക്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടിയത് ജനത്തിന് ദുരിതമായി. റോഡ് തകർത്ത് വൻശക്തിയിലാണ് ശുദ്ധജലം പുറത്തേക്ക് ഒഴുകിയത്.
റോഡിന് മധ്യഭാഗത്തായിട്ടാണ് പൈപ്പ് പൊട്ടിയത്. വാഹന ഗതാഗതത്തെയും ഇതു ബാധിച്ചു.
പത്തനംതിട്ട – കൈപ്പട്ടൂർ റൂട്ടിൽ ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്.
റോഡിൽ വെള്ളം കുത്തിയൊലിച്ചത് വ്യാപാരികളെയും വലച്ചു.
ദേശീയപാതയുടെ കീഴിലാണ് ഈ ഭാഗത്തെ റോഡ്. നഗരത്തിന്റെ വിവിധ ഇടങ്ങളിലായി ജലവിതരണ പൈപ്പ് പൊട്ടുന്നത് ആവർത്തിക്കുന്നുണ്ട്.
പുതിയതായി നിർമിച്ച റോഡ് വരെ ഇതുകാരണം തകർന്നിട്ടുണ്ട്. റോഡ് പൂർവസ്ഥിതിയിലാക്കാൻ അടുത്ത ദിവസം അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജലഅതോറിറ്റി അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

