ശബരിമല ∙ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) ചേർന്നു 4 വർഷത്തിലൊരിക്കൽ നടത്തുന്ന കടുവ സെൻസസ് തിങ്കളാഴ്ച (ഡിസംബർ ഒന്ന്) മുതൽ. വനപാലകരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സംഘം കാട്ടിലിറങ്ങി വിവരശേഖരണം നടത്തുമ്പോൾ പെരിയാർ കടുവ സങ്കേതത്തിലെ കടുവകളുടെ എണ്ണം 35 കടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.പെരിയാർ സങ്കേതത്തിലാണു ശബരിമല സന്നിധാനം, പമ്പാ ഗണപതികോവിൽ, പമ്പ–സന്നിധാനം പാത, സ്വാമി അയ്യപ്പൻ റോഡ്, കരിമല, പുല്ലുമേട് കാനനപാതകൾ എന്നിവ.
സങ്കേതത്തിലെ പെരിയാർ ഈസ്റ്റ്, പെരിയാർ വെസ്റ്റ് എന്നീ രണ്ട് ഡിവിഷനും ചേർത്ത് 59 ബ്ലോക്കായി തിരിച്ച് 177 പേരെയാണ് സെൻസസിനായി രംഗത്തിറക്കുന്നത്.
‘എം സ്ട്രൈപ്സ്’ ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണു കണക്കെടുപ്പ്. കടുവകളുള്ള മേഖലകൾ ജിപിഎസ് സഹായത്തോടെ അടയാളപെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യവും ഉണ്ട്.
കാട്ടാന, കാട്ടുപോത്ത്, കരടി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ വിവരങ്ങളും സസ്യജാലങ്ങളുടെ ഘടനയും ഇതോടൊപ്പം ശേഖരിക്കും. കടുവ ഇരകളാക്കുന്ന മൃഗങ്ങളുടെ സാന്നിധ്യവും എണ്ണവും വനത്തിലെ ആവാസവ്യവസ്ഥയും വിലയിരുത്തും.ഓരോ ഗ്രിഡിലും ക്യാമറക്കെണികൾ (ക്യാമറ ട്രാപ്പുകൾ) സ്ഥാപിച്ചാണു അടുത്ത ഘട്ടം.
ഇരുമ്പു ചട്ടക്കൂടിനുള്ളിൽ സ്ഥാപിച്ച തെർമൽ ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മൃഗങ്ങൾ കടന്നുപോകുമ്പോൾ ശരീരതാപത്താൽ അന്തരീക്ഷോഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനം ക്യാമറയിലെ സെൻസറുകൾ തിരിച്ചറിയും.
മോഷൻ സെൻസറുള്ള ക്യാമറ മൃഗ സാന്നിധ്യം തിരിച്ചറിഞ്ഞ് ഓട്ടമാറ്റിക് ആയി ചിത്രമെടുക്കും.
രാത്രിയും പകലും ഒരു പോലെ പ്രവർത്തിക്കുന്ന നൈറ്റ് വിഷൻ ക്യാമറകളാണിവ. കടുവകളുടെ വരകളുടെ ചിത്രം പകർത്താൻ സഞ്ചാരപാതയുടെ ഇരുവശത്തും മുഖാമുഖമായാണു ക്യാമറകൾ സ്ഥാപിക്കുന്നത്. ചിത്രങ്ങളിൽനിന്ന് ഉടലിലെ വരകളുടെ ഘടന, നീളം, വീതി, പ്രത്യേകമായ ആകൃതികൾ ഇവയെല്ലാം വിലയിരുത്തിയാണ് കടുവകളെ തിരിച്ചറിയുന്നത്.
അവസാന കണക്കെടുപ്പായ, 2022ലെ സെൻസസ് പ്രകാരം പെരിയാർ സങ്കേതത്തിൽ 32 കടുവകൾ ഉണ്ടെന്നാണ് കണക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

