പത്തനംതിട്ട ∙ ഈ നൂറ്റാണ്ടിന്റെ ആദ്യ 25 വർഷം ഇന്ത്യയുടെ ശരാശരി താപനില കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് 0.9 ഡിഗ്രി സെൽഷ്യസ് വർധിച്ചതായും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇതു വഴിതെളിക്കുമെന്നും റിപ്പോർട്ട്.
കാലാവസ്ഥാമാറ്റം പഠിക്കുന്ന യുഎൻ സമിതിയായ ഐപിസിസിയുടെ ആറാം റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഡോ.
റോക്സി മാത്യു കോൾ, ഡോ. ചിറാക് ധാര തുടങ്ങി ഒരുസംഘം ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. കേരളം ഉൾപ്പെടെ അറബിക്കടലിനോടു ചേർന്നു കിടക്കുന്ന പശ്ചിമ തീരത്ത് ജില്ലാ–ബ്ലോക്ക്–വാർഡ് തലത്തിൽ ദുരന്തനിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു വ്യക്തമാക്കുന്നതാണ് പഠനമെന്ന് ഡോ.
റോക്സി പറഞ്ഞു. ഒരേസമയം പല ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത വർധിച്ചതായി ഡോ.
ചിറാക് ധാര പറഞ്ഞു.
അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ തീവ്രത 40% വരെ വർധിച്ചു. ഇതു വീണ്ടും രൂക്ഷമാകാനാണ് സാധ്യത.
കള്ളക്കടലും തിരയേറ്റവും പതിവാകും. 100 വർഷത്തിൽ ഒരിക്കൽ ആവർത്തിച്ചിരുന്ന പ്രളയം ഉൾപ്പെടെ സംഭവങ്ങൾ കുറഞ്ഞ ഇടവേളകളിൽ ആവർത്തിക്കാൻ സാധ്യതയേറും.ലോകവ്യാപകമായി ചൂട് 2 ഡിഗ്രി വർധിച്ചാൽ ഹിമാലയത്തിലെ മഞ്ഞുമലകൾ 50% വരെ ഇല്ലാതാകും.
3 ഡിഗ്രി വർധിച്ചാൽ 80% ഉരുകും. ഇന്ത്യയുടെ കാലാവസ്ഥ അടിമുടി മാറാൻ ഇത് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

