മന്ദമരുതി ∙ ഭാരം കയറ്റിയ ടോറസുകൾ തുടരെ ഓടി പൂർണമായി ചെളിക്കുഴിയായ റോഡിൽ വാഹന കാൽനട യാത്ര തീർത്തും ദുഷ്കരം.
തെന്നി വീഴാതെ കാൽനട യാത്രക്കാർ വീടുകളിൽ മടങ്ങിയെത്തിയാൽ ഭാഗ്യം.
മന്ദമരുതി–അത്തിക്കയം റോഡിൽ മന്ദമരുതി–സ്റ്റോറുംപടി ഭാഗത്തെ സ്ഥിതിയാണിത്.ടാറിങ്ങിളകി തകർന്നു കിടന്ന റോഡാണിത്.സ്റ്റോറുംപടിയിലെ പാറമടയിൽ നിന്ന് അറുപതിലധികം ടോറസുകൾ ഇതിലെ ഓടി തുടങ്ങിയതോടെ തകർച്ച ചെളിയിലേക്കു മാറി.
പൂർണമായി ചെളിക്കുഴിയായി കിടക്കുകയാണു റോഡ്. നടക്കാനിടമില്ല.
സ്കൂൾ ബസുകളും ഓട്ടോകളും ഇതുവഴിയുള്ള ഓട്ടം നിർത്തി. ഇതുമൂലം കാൽനട
മാത്രമാണു ശരണം. അതും നിലയ്ക്കുന്ന ദുരവസ്ഥയാണ്.മന്ദമരുതി–സ്റ്റോറുംപടി റോഡിൽ ഭാര വാഹനങ്ങളുടെ യാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി പൊതുമരാമത്ത് മന്ത്രി, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ, പഴവങ്ങാടി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]