
പത്തനംതിട്ട ∙ ബെംഗളൂരു യാത്രക്കാർക്ക് ഓണസമ്മാനമായി കെഎസ്ആർടിസിയുടെ പുതിയ വോൾവോ ബസിൽ ഒന്ന് പത്തനംതിട്ട
ഡിപ്പോയ്ക്കു ലഭിക്കും. പത്തനംതിട്ട– ബെംഗളൂരു റൂട്ടിൽ ഇപ്പോൾ സർവീസ് നടത്തുന്നത് സ്വിഫ്റ്റ് എസി ബസിനു പകരമാണ് വോൾവോയുടെ മൾട്ടി ആക്സിൽ മോഡലായ 9600 സീറ്റർ മോഡൽ ബസ് എത്തുന്നത്.
10 വർഷത്തിലധികം പഴക്കമുള്ള സ്വിഫ്റ്റ് എസി ബസ് തകരാറിലായി വഴിയിൽ കുടുങ്ങുന്നതും സർവീസ് മുടങ്ങുന്നതും പതിവാണ്. കർണാടക ആർടിസിയും സ്വകാര്യ ബസുകളും കൂടുതൽ സ്ലീപ്പർ ബസുകൾ ഇറക്കി യാത്രക്കാരെ ആകർഷിച്ചതോടെ കേരള ആർടിസിയുടെ വരുമാനത്തെയും ബാധിച്ചു.
നേരത്തെ വോൾവോ ബസ് ആയിരുന്നു പത്തനംതിട്ട– ബെംഗളൂരു സർവീസ് നടത്തിവന്നത്. അത് അപകടത്തിൽപെട്ടതിനു ശേഷം തിരികെ ലഭിച്ചിട്ടില്ല.
ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സംസ്ഥാനാന്തര റൂട്ടാണിത്. 13.5 മീറ്റർ, 15 മീറ്റർ ഡീസൽ എസി സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ വോൾവോ ബസുകളാണ് കെഎസ്ആർടിസി പുതിയതായി നിരത്തിൽ ഇറക്കിയത്.
അതിൽ ഒരു ബസാണ് ഇവിടേക്കു ലഭിക്കുന്നത്. ബസിന്റെ സീറ്റർ മോഡലിന് 3800 എംഎം ഉയരവും സ്ലീപ്പർ പതിപ്പിന് 4000 എംഎം ഉയരുവുമാണുള്ളത്.
2600 എംഎം വീതിയും 8340 എംഎം വീൽബേസിലുമാണ് ബസ് നിർമിച്ചിരിക്കുന്നത്.
15 മീറ്റർ നീളമുള്ള ബസിൽ 55 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. 2+2 ലേഔട്ടിലാണ് സീറ്റിങ്.
ഓരോ ബസുകൾ മാത്രമുള്ളതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും വോൾവോ സർവീസ്.
ബെംഗളൂരുവിലെ സ്വകാര്യ ബോഡി നിർമാണ കേന്ദ്രത്തിലാണ് പുതിയ ബസുകളുടെ പണികൾ നടത്തിയത്. അശോക് ലെയ്ലാൻഡാണ് 8 സീറ്റർ കം സ്ലീപ്പർ ബസുകൾ കെഎസ്ആർടിസിക്ക് കൈമാറുന്നത്.
കൂടാതെ 10 എസി സീറ്റർ ബസുകളും 8 സ്ലീപ്പർ ബസുകളും ചീഫ് ഓഫിസിലേക്ക് ഉടൻ ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]