കോഴഞ്ചേരി ∙ മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം ദ്വിതീയ വജ്ര ജൂബിലിയോട് അനുബന്ധിച്ച് സൺഡേ സ്കൂൾ അധ്യാപക കൺവൻഷൻ നടന്നു. 120 വർഷം മുൻപ് മാരാമൺ കൺവൻഷനിലാണു സൺഡേ സ്കൂൾ സമാജം ആരംഭിച്ചത്.
കോഴഞ്ചേരി മാർത്തോമ്മാ പള്ളിയിൽ നടന്ന കൺവൻഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നടക്കം 3000 അധ്യാപകർ പങ്കെടുത്തു. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കുഞ്ഞുങ്ങളെ സഭയോടും സമൂഹത്തോടും ഉത്തരവാദിത്തമുള്ളവരായി വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സൺഡേ സ്കൂൾ സമാജം പ്രസിഡന്റ് ഡോ.മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷനായി. ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ്, സൺഡേ സ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ.
സജേഷ് മാത്യൂസ്, റവ.ഡോ.ഐപ്പ് ജോസഫ്, റവ.ഡോ.ജി.സാമുവൽ, റവ.ഏബ്രഹാം തോമസ്, റവ.ജോർജ് ചെറിയാൻ, റവ.ഡോ.കെ.വി.തോമസ്, ടി.ജി.ജോൺസൺ, മാത്യൂസൺ പി.തോമസ്, പ്രിയ സൂസൻ ബിനു എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]