
പത്തനംതിട്ടയിലെ ഡീസൽ പമ്പ് വെള്ളത്തിൽ മുങ്ങുന്നേ, ആരെങ്കിലും ഓടിവായോ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ മഴ പെയ്താൽ പമ്പിനു ചുറ്റും വെള്ളക്കെട്ട്. ഡീസൽ അടിക്കാൻ ബസ് വന്നാൽ ചെളി അഭിഷേകം. വല്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി ഡിപ്പോയിലെ പമ്പ് ഓപ്പറേറ്റർമാർ . ബസ് ടെർമിനലിനേക്കാൾ താഴ്ചയിലാണ് ഗാരിജും ഡീസൽ പമ്പും. ബസുകളിൽ ഇന്ധനം നിറയ്ക്കുന്ന പമ്പും പരിസരവും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. നേരത്തെ ഇവിടെ ചെറിയ കുഴി ഉണ്ടായിരുന്നു. അതിന്റെ കൂടെ ഗാരിജിന്റെ നവീകരണ ജോലിക്കായി എടുത്ത മണ്ണും ഇവിടെ കൊണ്ടുവന്നിട്ടു. അതിനാൽ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുകയാണ്.
കെഎസ്ആർടിസി ടെർമിനലിലെ ശുചിമുറി ടാങ്കുകൾ നിറഞ്ഞു മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. ഇതും ഇവിടേക്ക് ഒലിച്ചിറങ്ങുന്നു. വെള്ളത്തിനു ദുർഗന്ധവുമുണ്ട്. മലിനജലത്തിൽ നിന്നു വേണം ഡീസൽ അടിക്കാൻ. ബസുകൾ വേഗത്തിൽ പോകുമ്പോൾ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നു. അതിനാൽ മലിനജലത്തിൽ നിന്നു ബസുകളിൽ ഡീസൽ അടിക്കാനുള്ള ബുദ്ധിമുട്ട് ജീവനക്കാരൻ കഴിഞ്ഞ ദിവസം അധികൃതരെ അറിയിച്ചു. വെള്ളം ഒഴുക്കി കളയാനുള്ള നടപടി ഇനിയും ഉണ്ടായിട്ടില്ല.