അടൂർ ∙ മരച്ചില്ല മുറിക്കുന്നതിനിടെ ചില്ലവന്ന് ദേഹത്തടിച്ചതിനെ തുടർന്ന് മരത്തിനിടയിൽ കുടുങ്ങിയ മരംവെട്ട് തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആനന്ദപ്പള്ളി–കൊടുമൺ റോഡിൽ ആനന്ദപ്പള്ളി ജംക്ഷനു സമീപത്തായിരുന്നു സംഭവം.
ഐക്കാട് കക്കാട്ടുമുകളിൽ ബിജുവിനെയാണ്( 42) രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു സംഭവം.
ആഞ്ഞിലി മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ദേഹത്ത് തട്ടിയതോടെ മരത്തിന്റെയും ശിഖരത്തിന്റെയും ഇടയിൽ ബിജുവിന്റെ കാൽ കുടുങ്ങിക്കിടക്കുകയായിരുന്നു. താഴേക്കിറങ്ങാൻ പറ്റാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
അടൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ആളെ താഴേക്കിറക്കാൻ കഴിയാതെ വന്നതോടെ പത്തനംതിട്ട
അഗ്നിരക്ഷാസേനയുടെ സഹായം തേടി. ഏണി വച്ച് അഗ്നിരക്ഷാസേനാംഗങ്ങൾ മരത്തിന്റെ മുകളിൽ കയറി ബിജു കുടുങ്ങിക്കിടന്ന ഭാഗത്തെ ശിഖരം മുറിച്ച് മാറ്റി. റോപ്പും വലയും ഉപയോഗിച്ച് ബിജുവിനെ താഴെയിറക്കി.
താഴെ വീഴാതിരിക്കാൻ വലയും കെട്ടിയിരുന്നു. 7.30ന് ആണ് ബിജുവിനെ താഴെയിറക്കാനായത്. പിന്നീട് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രാജീവ്കുമാർ, പ്രേംകുമാർ, ഇ.നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

