കൊടുമൺ ∙ തെരുവു നായ ശല്യം അതിരൂക്ഷമായി മാറിയതോടെ ജനജീവിതം ദുസ്സഹമായി മാറി. ചക്കാലമുക്ക്, കൊടുമൺ ജംക്ഷൻ, സ്റ്റേഡിയം ഭാഗം, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ നായ ശല്യം രൂക്ഷമായി മാറുകയാണ്. ചക്കാലമുക്ക് പ്രദേശത്ത് പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ വളരെയധികം ഭീതിയോടെയാണു യാത്ര ചെയ്യുന്നത്.
തെരുവുനായ്ക്കളെ തുരത്താൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
സ്കൂളിലേക്ക് വിദ്യാർഥികളെ വളരെയധികം ഭീതിയോടെയാണ് രക്ഷിതാക്കൾ അയക്കുന്നത്. പഞ്ചായത്തിൽ തെരുവുനായ്ക്കൾ വന്ധ്യംകരണം പദ്ധതി നടപ്പാക്കിയപ്പോൾ നായ ശല്യത്തിന് കുറവുണ്ടായിരുന്നു.
എന്നാൽ പിന്നീട് ആ പദ്ധതി നിർത്തലാക്കിയതോടെ വീണ്ടും നായ ശല്യം രൂക്ഷമായി. നായ്ക്കൾ വർധിച്ചതോടെ പ്രഭാത സവാരിക്കാർ, പാൽ പത്ര വിതരണക്കാർ, പ്ലാന്റേഷനിൽ പുലർച്ചെ പോകുന്ന തൊഴിലാളികൾ എന്നിവർ ദുരിതത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]