
ഇരവിപേരൂർ ∙ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലെ വനിത ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയ ഫ്ലോറി വില്ലേജ് പ്രകാരമുള്ള ഓണക്കാല പൂക്കളുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജേക്കബ്, സിഡിഎസ് ചെയർപേഴ്സൺ സജിനി കെ.രാജൻ എന്നിവർ പ്രസംഗിച്ചു. 80000 രൂപയുടെ പ്രസ്തുത പദ്ധതി പ്രകാരം ഇരവിപേരൂർ കാർഷിക കർമ്മസേന ഉൽപാദിപ്പിച്ച .5 രൂപ വില വരുന്ന 16000 സങ്കരയിനം ബന്ദി തൈകൾ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ള 47 വനിതാ ഗുണഭോക്താക്കൾക്കായി ജൂൺ മാസത്തിൽ വിതരണം ചെയ്തു.
ഇവയുടെ പരിപാലനം സംബന്ധിച്ച തുടർ നിർദേശങ്ങൾ കൃഷിഭവനിൽ നിന്നു നൽകിയിരുന്നു. ഫ്ളോറി വില്ലേജ് പദ്ധതി പ്രകാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ബന്ദിതോട്ടങ്ങളിൽ നിന്നുമാണ് ഇരവിപേരൂർ ഓണം വിപണിയിലേക്ക് പൂക്കളെത്തുക.
കൃഷിവകുപ്പിന്റെ ഓണസമൃദ്ധി ഓണവിപണിയോട് അനുബന്ധിച്ചു ഫ്ലോറി വില്ലേജ് പദ്ധതി വിപണന സ്റ്റാൾ ഉണ്ടാകും.
കുറ്റൂർ ∙ പുതിയ കാർഷിക വർഷത്തിൽ കർഷകർക്ക് വിവിധ പദ്ധതികളുമായി കൃഷി ഭവൻ. റംബൂട്ടാൻ കൃഷി വ്യാപനത്തിന് ഹെക്റ്ററിന് 30000 രൂപ സബ്സിഡി ലഭിക്കും.
മാവ് കൃഷിക്ക് 30000 രൂപ, ഇഞ്ചി കൃഷി – 40000, കശുമാവ് കൃഷി – 12000, ഷേയ്ഡ് നെറ്റ് ചതുരശ്ര മീറ്ററിന് 355 രൂപ, ഹൈഡ്രോപോണിക്സ് ചതുരശ്ര മീറ്ററിന് 175 രൂപ, വന്യ മൃഗ ശല്യത്തിനെതിരെ സോളാർനെറ്റ് ഫെൻസിങ് മീറ്ററിന് 150 രൂപ, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് നിർമാണം യൂണിറ്റിന് 50000 രൂപ, വാഴ കൃഷി വികസനം ഹെക്ടറിന് 44000 രൂപ, ന്യൂട്രിഷൻ ഗാർഡൻ യൂണിറ്റിന് 500 രൂപ എന്നീ നിരക്കിൽ സബ്സിഡി ലഭിക്കും.
തെങ്ങിന് രോഗ ബാധയ്ക്കെതിരെ മരുന്ന് തളിയ്ക്കൽ, ഡ്രാഗൺ ഫ്രൂട്ട് കൃഷി, പ്ലാവ് കൃഷി വികസനം, പപ്പായ കൃഷി വികസനം, കുരുമുളകിന് മരുന്ന് തളിയ്ക്കൽ, കട്ട് ഫ്ലവർ കൃഷി ഹെക്ടറിന് 50000 രൂപ, കുള്ളൻ തെങ്ങിൽ നിന്നുള്ള വിത്ത് തേങ്ങ സംഭരണം.എന്നിവയ്ക്കും പദ്ധതികളുണ്ട്. കരം അടച്ച രസീത്, പാസ് ബുക്ക്, ആധാർ എന്നിവയോടൊപ്പം 30നു മുൻപ് അപേക്ഷ സമർപ്പിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]