കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് .
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് (6 മാസം), ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് വെയർ ഹൗസ് മാനേജ്മെന്റ് (ഒരു വർഷം) കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ് ടു.
7306119753
മെഡിക്കൽ ക്യാംപ്
പ്രമാടം ∙ പഞ്ചായത്ത് 4–ാം വാർഡിൽ പുഷ്പഗിരി പൊതുജന ഡെന്റൽ ആരോഗ്യ വിഭാഗത്തിന്റെയും സബിത കണ്ണാശുപത്രിയുടെയും മെഡികെയർ ലബോറട്ടറിയുടെയും ലൈഫ് കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ ഡെന്റൽ–നേത്ര–അസ്ഥിരോഗ പരിശോധന ക്യാംപ് ഇന്ന് ഇളകൊള്ളൂർ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ രാവിലെ 9.30ന് നടക്കും. 9ന് റജിസ്ട്രേഷൻ ആരംഭിക്കുമെന്ന് വാർഡ് അംഗം വി.ശങ്കർ പറഞ്ഞു.
പൊതുയോഗം നാളെ
കുമ്പഴ വടക്ക് ∙ 607–ാം നമ്പർ വികെവിഎം എസ്എൻഡിപി ശാഖായോഗത്തിന്റെ പൊതുയോഗം നാളെ 2ന് ശാഖാഹാളിൽ നടക്കും.
ജില്ല എസ്എൻഡിപി യൂണിയൻ കൗൺസിലർ പി.കെ.പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.ഒ.പുഷ്പേന്ദ്രൻ അധ്യക്ഷത വഹിക്കും.
സ്പോട്ട് അഡ്മിഷൻ
പത്തനംതിട്ട
∙ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി സൈബർ ഫൊറൻസിക്സ്, ബിസിഎ, എംഎസ്സി സൈബർ ഫൊറൻസിക്സ്, എംഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബികോം അക്കൗണ്ടിങ്, എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾചർ കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സംവരണവിഭാഗക്കാർക്ക് ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും ലഭിക്കും.
9446800549
തയ്യൽ പരിശീലനം
പത്തനംതിട്ട ∙ കലക്ടറേറ്റിനു സമീപമുള്ള എസ്എൻഡിപി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ കേന്ദ്രത്തിൽ 6 ദിവസത്തെ സൗജന്യ ചുരിദാർ കട്ടിങ് ആൻഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയ്ഡറി ഡിസൈനിൽ 28 മുതൽ പരിശീലനം സംഘടിപ്പിക്കുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പ്രവേശനം.
രാവിലെ 10 ന് മുൻപ് എത്തണം. 0468 2270243 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]