
റാന്നി ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം കെട്ടിക്കിടന്ന ചെളി വെള്ളം മണ്ണുമാന്തി ഉപയോഗിച്ചു റോഡിലേക്ക് ഒഴുക്കിവിട്ടു. ചെളി വെള്ളം സ്റ്റാൻഡിൽ നിറഞ്ഞതോടെ പഞ്ചായത്ത് ഇടപെട്ട് കഴുകി നീക്കിച്ചു.
പെരുമ്പുഴ ബസ് സ്റ്റാൻഡിലാണിത.് റാന്നി താലൂക്ക് ആശുപത്രിക്കു സമീപം നിർമിക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തു നിന്നാണ് ചെളി വെള്ളം മുണ്ടപ്പുഴ റോഡിലേക്ക് ഒഴുക്കി വിട്ടത്. ഇതു താഴേക്കൊഴുകി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ അടിയുകയായിരുന്നു.
ചെളി നിറഞ്ഞതോടെ സ്റ്റാൻഡിലെ യാഡിൽ കാൽനട ബുദ്ധിമുട്ടായി.
ബസുകളിൽ കയറിയിറങ്ങുന്ന യാത്രക്കാർ ചെളിയിൽ തെന്നി വീഴുന്ന സ്ഥിതി നേരിട്ടു.സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശും അധികൃതരും സ്റ്റാൻഡിലെത്തി പരിശോധിച്ചു. തുടർന്ന് നിർമാണം നടത്തുന്നവരുമായി ബന്ധപ്പെട്ടു.
അവരുടെ ചെലവിൽ സംഭരണികളിൽ വെള്ളം എത്തിച്ചു ചെളി നീക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]