
മൂഴിയാർ– പത്തനംതിട്ട റൂട്ടിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് കാട്ടാനക്കൂട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീതത്തോട് ∙ മൂഴിയാർ– പത്തനംതിട്ട റൂട്ടിൽ സർവീസ് നടക്കുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് കാട്ടാനക്കൂട്ടം. ഇന്നലെ രാവിലെ 6.30നു വേലുത്തോടിനു സമീപം വച്ചാണ് റോഡിലൂടെ തീറ്റയും തിന്ന് സാവധാനം നടന്ന് പോകുകയായിരുന്ന 7 അംഗ കാട്ടാനക്കൂട്ടം ബസിനു മുന്നിൽപെട്ടത്. ബസ് മൂഴിയാറിൽ നിന്നു പത്തനംതിട്ടയിലേക്കു പോകുകയായിരുന്നു. ജീവനക്കാരടക്കം 4 പേരാണ് ബസിൽ ഉണ്ടായിരുന്നത്.ബസ് കണ്ടിട്ടും റോഡിൽ നിന്നും മാറാൻ തയാറാകാതെ നിന്നു.
ഇതിനു ശേഷം കുറെ ദൂരം ബസിനു മുൻപിലായി വേഗത്തിൽ നടന്നു. സംഘത്തിൽ രണ്ട് കുട്ടിയാനകളും ഉണ്ടായിരുന്നു. ബസ് കൂടുതൽ ശബ്ദത്തിൽ ഇരപ്പിച്ചപ്പോൾ സമീപ കാട്ടിലേക്കു പിൻമാറുകയായിരുന്നു.വേനൽ കനത്തതോടെ ഉൾവനത്തിൽ നിന്നും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ വെള്ളം തേടി കക്കാട്ടാറ്റിലേക്കു എത്തി തുടങ്ങി. വനത്തിനുള്ളിലെ മിക്ക നീർച്ചാലുകളും വറ്റി വരണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ മഴ പെയ്തെങ്കിലും നീരൊഴുക്ക് നാമമാത്രമാണ്.