വെച്ചൂച്ചിറ ∙ കടന്നൽക്കൂട് നശിപ്പിച്ചവർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൻ സമരം. വെച്ചൂച്ചിറ പഞ്ചായത്തംഗം ഷാജി കൈപ്പുഴയാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.
മൂന്നാഴ്ച മുൻപ് വെച്ചൂച്ചിറ കവലയിൽ കേരള ബാങ്കിന് സമീപം കടന്നൽക്കൂട് രൂപപ്പെട്ടിരുന്നു. ഒട്ടേറെ പേർക്ക് അവയുടെ കുത്തേറ്റിരുന്നു.
സമീപത്തായി 2 എൽപി സ്കൂളുകളുമുണ്ട്.
ഇതെല്ലാം കണക്കിലെടുത്തു അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് ഷാജി ഇടപെട്ട് കൂട് നീക്കാൻ ആളെ കൊണ്ടുവന്നു. 3,000 രൂപയാണ് അവരുടെ നിരക്ക്.
കൂട് നീക്കിയ ശേഷം 1,000 രൂപ ഷാജി നൽകി. ബാക്കി പിന്നീട് നൽകാമെന്ന് ഉറപ്പിലാണ് അവർ മടങ്ങിയത്.
കൂട് നീക്കിയതിന്റെ ചെലവ് പഞ്ചായത്തിൽ നിന്നു നൽകാൻ കമ്മിറ്റി തീരുമാനിച്ചു. ഇത് അംഗീകരിച്ചു കൊടുത്തിട്ടും സെക്രട്ടറി പണം നൽകിയില്ല.
ഇതിൽ പ്രതിഷേധിച്ചാണ് ഷാജി സമരം നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

