ശബരിമല ∙ ദേവസ്വം ആസ്ഥാനത്തുനിന്നു 1998ൽ ശബരിമലയിൽ സ്വർണം പൊതിഞ്ഞ രേഖകൾ കണ്ടെത്തിയ ശേഷം സ്വർണക്കൊള്ളക്കേസിലെ പ്രതികളുടെ ഭാഗത്തു നിന്നുണ്ടായതു അസാധാരണ നീക്കങ്ങൾ. അതിനു ശേഷമാണു ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും വിജയ്മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ ഇല്ലെന്നു കാണിച്ചു പ്രതികൾ പുതിയ ജാമ്യാപേക്ഷ നൽകിയതെന്നാണു സൂചന.
യുബി ഗ്രൂപ്പ് ചെയർമാൻ വിജയ്മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞ രേഖകൾ ഒക്ടോബർ 31നു ദേവസ്വം ആസ്ഥാനത്തു കണ്ടെത്തിയിരുന്നു.
420 പേജുള്ള ഫയലിൽ ശ്രീകോവിൽ സ്വർണം പൊതിയാൻ വിജയ് മല്യയ്ക്കു ഹൈക്കോടതി നൽകിയ അനുമതി, ദേവസ്വം ബോർഡിന്റെ ഉത്തരവുകൾ, സ്വിറ്റ്സർലൻഡിൽനിന്നു 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിന്റെ രേഖകൾ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയ ഫയലാണു കണ്ടെത്തിയത്. എല്ലാത്തിന്റെയും ഫോട്ടോകോപ്പി എടുത്ത ശേഷമാണു പ്രത്യേക അന്വേഷണ സംഘത്തിനു ദേവസ്വം ചീഫ് എൻജിനീയർ രേഖകൾ കൈമാറിയത്.
വിജിലൻസും ചില ഉയർന്ന ദേവസ്വം ഉദ്യോഗസ്ഥരും ഈ രേഖകൾ പരിശോധിച്ചതായാണു വിവരം.
ആകെ 31.2528 കിലോഗ്രാം സ്വർണവും 22 ഗേജിലുള്ള 1904 കിലോഗ്രാം ചെമ്പു പാളികളും ഉപയോഗിച്ചു വിജയ് മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞതായാണു രേഖ. ഇതിനായി ആകെ ചെലവ് 1,75,21,153 രൂപയാണെന്നും രേഖകളിലുണ്ട്.
സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതിലും രേഖകളിൽ ചെമ്പെന്നു തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ പത്മകുമാറിനു പങ്കുണ്ടെന്നുമാണു പ്രത്യേക സംഘത്തിന്റെ കണ്ടെത്തൽ.
പത്മകുമാർ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നീ രണ്ട് കേസിലും പ്രതിയാണ്. ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയ കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു.
കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന എൻ.വാസുവാണു നിർദേശം നൽകിയതെന്നു പ്രത്യേക സംഘം കണ്ടെത്തി. തുടർന്നാണ് അദ്ദേഹത്തെ കേസിൽ പ്രതിയാക്കിയത്.
സ്വർണക്കൊള്ളയിൽ പാർട്ടി നേതാക്കളുടെ പങ്ക് തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായി എന്ന വിലയിരുത്തലാണ് ഇവർക്കു ജാമ്യം നേടി മുഖം രക്ഷിക്കാനുള്ള ശ്രമമെന്ന് ആക്ഷേപമുണ്ട്.
വിലപിടിപ്പുള്ള വിഗ്രഹങ്ങൾലേലം ചെയ്യാറില്ലെന്നു ബോർഡ്
ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായും ഡി.മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശി വാങ്ങിയെന്നുമാണു മൊഴി. ഇത് ശരിയാണോ എന്ന പരിശോധന ശക്തമായി തുടരുന്നു.
വിഗ്രഹങ്ങളുമായി മലകയറി സന്നിധാനത്ത് എത്തി വഴിപാട് നടത്തുന്ന സംഘങ്ങൾ ഏറെയുണ്ട്. പഞ്ചലോഹം, വെള്ളി, സ്വർണം എന്നിവയിൽ തയാറാക്കി സമർപ്പിക്കുന്ന വിഗ്രഹങ്ങൾ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലാണു സ്വീകരിച്ചു ബിൽ കൊടുക്കുന്നത്.
വിലപിടിപ്പുള്ള വിഗ്രഹങ്ങൾ ലേലത്തിൽ വിൽക്കാറില്ലെന്നുമാണു ദേവസ്വത്തിന്റെ വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

