അധ്യാപക ഒഴിവ്
ആറന്മുള ∙ ഗവ. വിഎച്ച്എസ്എസിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 27ന് 10.30ന് നടക്കും.
സീനിയർ ത്രോബോൾ ചാംപ്യൻഷിപ്
പത്തനംതിട്ട
∙ ഡിസ്ട്രിക്ട് സീനിയർ ത്രോബോൾ ചാംപ്യൻഷിപ് നവംബർ 8ന് വെട്ടിപ്പുറം എംജിഎം ഹോളി എയ്ഞ്ചൽസ് സ്കൂളിൽ നടത്തും. ടീമുകളുടെ റജിസ്ട്രേഷൻ www.throwballkerala.com എന്ന വെബ്സൈറ്റിൽ ആരംഭിച്ചു.
8921270775.
സിദ്ധവർമ തെറപ്പി യൂണിറ്റ് ഉദ്ഘാടനം
പത്തനംതിട്ട ∙ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിലെ സിദ്ധവർമ തെറപ്പി യൂണിറ്റുകളുടെയും സിദ്ധ എൻസിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട
അക്ഷയ സെന്റർ അങ്കണത്തിൽ ഇന്ന് 11.30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അധ്യക്ഷയാകും.
അനസ്തെറ്റിസ്റ്റ് എംപാനൽ
തിരുവല്ല ∙ താലൂക്ക് ആശുപത്രിയിൽ അനസ്തെറ്റിസ്റ്റ് അവധിയിലോ ലഭ്യമല്ലാതിരിക്കുകയോ ചെയ്താൽ സർജറികൾക്കായി അനസ്തെറ്റിസ്റ്റുമാരെ ഓൺ കോൾ ഡ്യൂട്ടിക്ക് എംപാനൽ ചെയ്യാൻ അപേക്ഷ ക്ഷണിച്ചു.
ടിസിഎംസി റജിസ്ട്രേഷനുള്ള 60 വയസ്സിൽ താഴെയുള്ളവർക്കാണു അവസരം. പ്രതിഫലമായി കേസ് ഒന്നിന് 3000 രൂപ ലഭിക്കും.
എംപാനൽ ചെയ്യപ്പെടുന്ന ഡോക്ടർമാർ ബാങ്ക് അക്കൗണ്ട് വിവരം നൽകണം. 0469 2602494.
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി ∙ കെൽട്രോണിൽ വിവിധ കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം.
പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഓഫിസ് ഓട്ടമേഷൻ, ഓട്ടോകാഡ്, അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ കോഴ്സുകൾക്കാണ് പ്രവേശനം. 0469 2961525.
വർക്ഷോപ് സൂപ്രണ്ട്
വെണ്ണിക്കുളം ∙ സർക്കാർ പോളിടെക്നിക് കോളജിൽ വർക്ഷോപ് സൂപ്രണ്ട് തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27ന് 11ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട
വിഷയത്തിലുള്ള (മെക്കാനിക്കൽ) ഒന്നാംക്ലാസ് ബിടെക് ബിരുദമാണ് യോഗ്യത. എംടെക്കുകാർക്കു മുൻഗണന.
0469 2650228. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

