 
        സീതത്തോട് ∙ സീതത്തോട്–നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനസജ്ജം. വരുന്ന തീർഥാടനകാലം മുതൽ നിലയ്ക്കൽ ബേസ് ക്യാംപിൽ എത്തുന്ന എല്ലാ ഭക്തർക്കും ശുദ്ധജലം എത്തിക്കാനാകും.
പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും.
മന്ത്രി വീണാ ജോർജ്, നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, കെ.യു.ജനീഷ് കുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും.
ശബരിമല നിലയ്ക്കൽ ബേസ് ക്യാംപിനും സീതത്തോട് പഞ്ചായത്തിനും പെരുനാട് പഞ്ചായത്തിലെ പ്ലാപ്പള്ളി–ളാഹ പ്രദേശങ്ങൾക്കും ആവശ്യമായ ശുദ്ധജലം വിതരണം ഉറപ്പാക്കുന്ന പദ്ധതി നബാർഡിന്റെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. 120 കോടി രൂപയുടെ ഭരണാനുമതിയിൽ, 84.38 കോടി രൂപ ചെലവഴിച്ചു. അട്ടത്തോട്, ളാഹ പ്രദേശവാസികൾക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ പദ്ധതിക്കു കഴിയും.
ശുദ്ധീകരണശാല സീതത്തോട് 
സീതത്തോട് പഴയ വള്ളക്കടവിനു സമീപം സ്ഥാപിച്ചിരിക്കുന്ന 9 മീറ്റർ വ്യാസമുള്ള കിണറ്റിൽനിന്നു സംഭരിക്കുന്ന വെള്ളം സീതത്തോട് അഗ്നിരക്ഷാസേന യൂണിറ്റിനു സമീപം സ്ഥാപിച്ച ശുദ്ധീകരണശാലയിൽ എത്തിക്കും.
അവിടെനിന്ന് സീതത്തോട്, ഉറുമ്പിനി, ആങ്ങമൂഴി, പ്ലാപ്പള്ളി വഴി 22.5 കിലോമീറ്റർ നീളത്തിലുള്ള പൈപ്ലൈൻ വഴി നിലയ്ക്കൽ എത്തിച്ചാണ് വിതരണം.
ശുദ്ധീകരണശാലയ്ക്കു പ്രതിദിനം 13 ദശലക്ഷം ലീറ്റർ വെള്ളം ശുദ്ധീകരിക്കാനാകും.20 ലക്ഷം ലീറ്റർ ശേഷിയുള്ള കൂറ്റൻ ജലസംഭരണികൾ എത്തിയാണ് നിലയ്ക്കൽ ബേസ് ക്യാംപിന്റെ എല്ലാ മേഖലകളിലും വെള്ളം എത്തിക്കുക.പദ്ധതി നടപ്പാകുന്നതോടെ ശബരിമല നട തുറക്കുന്ന സമയങ്ങളിൽ ടാങ്കർ ലോറി മുഖേന നടന്നു വന്നിരുന്ന കുടിവെള്ള വിതരണ സംവിധാനം പൂർണമായും ഒഴിവാക്കാനാകും.
രണ്ടാംഘട്ടത്തിലാവും സീതത്തോട് പഞ്ചായത്തിൽ വെള്ളം എത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        