പന്തളം ∙ എംസി റോഡിൽ കുരമ്പാലയിൽ 2 കാറുകളും 2 ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. 2 പേർക്ക് പരുക്കേറ്റു.
ചേരിക്കൽ മീനത്ത് ചരിഞ്ഞതിൽ സെയ്ദ് മുഹമ്മദിന്റെയും റാബിയത്തിന്റെയും മകൻ മുഹമ്മദ് റിയാസാണ്(34) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചേരിക്കൽ ഭരത് ഭവനിൽ ഭരത് മോഹൻ(26), മറ്റൊരു ബൈക്കിൽ യാത്ര ചെയ്തിരുന്ന കുടശനാട് അമൽ നിവാസിൽ അമൽജിത്ത്(29) എന്നിവർക്ക് പരുക്കേറ്റു.
ഭരത് മോഹനെ തിരുവല്ലയിലും അമൽജിത്തിനെ പന്തളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അടൂർ വടക്കടത്തുകാവ് ടാറ്റ നെക്സോൺ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. എംസി റോഡിൽ കുരമ്പാല പത്തിയിൽപടിക്ക് സമീപം ഇന്നലെ രാവിലെ 8.40ന് ആയിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന കല്ലിശേരി സ്വദേശി സിനോജിന്റെ കാർ എതിരെവന്ന പന്തളം സ്വദേശി ശ്രീകുമാറിന്റെ കാറിലിടിച്ചതാണ് അപകടത്തിനു തുടക്കം. പന്തളത്ത് നിന്നുവന്ന കാറിനു പിന്നിലായി വന്ന ബൈക്കുകളിലും കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് റിയാസിനെ അടൂരിലും പിന്നീട് ചെങ്ങന്നൂരിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു.
ഭാര്യ : ഷിഫ. മകൾ : അസ്വ മറിയം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]