തിരുവല്ല ∙ സംസ്ഥാനത്തെ നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അപ്പർ കുട്ടനാട് മേഖല സന്ദർശിച്ചു. ചാത്തങ്കരി പാടശേഖരം, ചാത്തങ്കരി–മേപ്രാൽ തോട് എന്നിവിടങ്ങളാണ് സന്ദർശിച്ചത്.കേന്ദ്ര കൃഷി ജോയിന്റ് സെക്രട്ടറി എസ്.
രുക്മിണിയുടെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മിഷണർ എ.എൻ.മെഷ്റാം, ഹൈദരാബാദ് ഐസിഎആറിൽ നിന്നുള്ള സീനിയർ ശാസ്ത്രജ്ഞ ദിവ്യ ബാലകൃഷ്ണൻ, ശാസ്ത്രജ്ഞരായ വി.മാനസ, എസ്.വിജയകുമാർ, ആർ. ഗോപിനാഥ്, എസ്.ജി.പവാർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
അടുത്ത മാസം 10 ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംസ്ഥാനത്ത് സന്ദർശനം നടത്തും.
ഇതിനു മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. സംസ്ഥാനത്തെ നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സംയുക്ത കർഷക വേദി രക്ഷാധികാരി കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിക്കു നൽകിയിരുന്നു.
ഈ റിപ്പോർട്ടിലെ വിഷയങ്ങളാണ് സംഘം പരിശോധിച്ചത്. കുമ്മനം രാജശേഖരനും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വേദി ജനറൽ കൺവീനറും കർഷക മോർച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജി രാഘവൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർലി സക്കറിയ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, പി.
ഉണ്ണിക്കൃഷ്ണൻ, സുരേഷ് ഓടയ്ക്കൽ, സാം ഈപ്പൻ, ഹരികൃഷ്ണൻ എസ്.പിള്ള എന്നിവർ സംഘത്തിനു മുൻപിൽ വിഷയങ്ങൾ അവതരിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]