
തിരുവല്ല ∙ ഒടുവിൽ റെയിൽവേയുടെ പ്രയത്നം ഫലം കണ്ടു. ഇരുവെള്ളിപ്ര അടിപാതയിലെ വെള്ളക്കെട്ട് പമ്പ് ചെയ്തു പൂർണമായും ഒഴിവാക്കി.
തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിലാണു പരീക്ഷണം വിജയിച്ചത്. അടിപ്പാതയുടെ പുറത്ത് കോൺക്രീറ്റ് ടാങ്ക് നിർമിച്ച് അതിലേക്കു അടിപ്പാതയിൽ നിന്നുള്ള വെള്ളം എത്തുന്നതിനു പൈപ്പിട്ടാണ് ഒരാഴ്ച മുൻപു നിർമാണം തുടങ്ങിയത്.
ഈ ടാങ്കിലെത്തിയ വെള്ളം മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്തു പൂർണമായും ഒഴിവാക്കി.
ശക്തമായ മഴ പെയ്തതോടെ ഇന്നലെ മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന നിലയിലായിരുന്നു. ഇതോടെ അടിപ്പാതയിൽ വെള്ളം നിറഞ്ഞു.
വാഹനങ്ങൾക്കു പോകാൻ പറ്റാത്ത വിധമായിരുന്നു വെള്ളം. ഉച്ചയ്ക്ക് 2 മണിയോടെ പമ്പിങ് തുടങ്ങി.
നാലരയോടെ വെള്ളക്കെട്ട് മുഴുവനും നീക്കി. ഇനി കുറ്റൂർ അടിപാതയിലും ഇതു നടപ്പാക്കും. അടിപ്പാതയെക്കാളും ഒരു മീറ്റർ ആഴത്തിലാണു പുറത്ത് കുഴിയെടുത്ത് കോൺക്രീറ്റ് ടാങ്ക് നിർമിച്ചത്.
ഇതിലേക്ക് പാതയിൽ നിന്നു പൈപ്പിട്ടു. ഈ പൈപ്പിലൂടെ ടാങ്കിലെത്തുന്ന വെള്ളം പമ്പ് ചെയ്തു പുറത്തേക്കു കളയുന്നതാണു പദ്ധതി.
മണിമലയാറ്റിൽ ജലനിരപ്പ് കൂടുതൽ ഉയർന്നാൽ വെള്ളം നേരിട്ട് അടിപ്പാതയിലേക്കു കയറും.
അല്ലെങ്കിൽ മണ്ണിനടിയിൽ നിന്ന് ഉറവവെള്ളം കയറും. ഉറവ വെള്ളം കയറുന്നതിനു പരിഹാരമായി എൻആർ വാൽവ് കൂടി സ്ഥാപിക്കാൻ റെയിൽവേ പദ്ധതിയിടുന്നതായി എൻജിനീയർ പറഞ്ഞു.
കൂടാതെ സ്ഥിരമായി മോട്ടർ പ്രവർത്തിപ്പിക്കാൻ ആളെ നിയമിക്കാനും സാധ്യതയുണ്ട്. ഉറവ വെള്ളം കയറുന്നതു തടയുന്നതിന് അടിപാതയുടെ അടിവശം നല്ല രീതിയിൽ കോൺക്രീറ്റും ചെയ്തിരുന്നു.
10വർഷം മുൻപ് ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി അടിപ്പാത പണിതതിനു ശേഷമുള്ള മഴക്കാല പ്രശ്നമായിരുന്നു വെള്ളക്കെട്ട്. മണിമലയാറിന്റെ തീരത്താണു രണ്ട് അടിപ്പാതകളും. അടിപ്പാതയിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ ഓട
പണിതുനോക്കി. നടപ്പാതയ്ക്കു മുകളിൽ മേൽക്കൂര നിർമിച്ചു.
അടിപ്പാതയിൽ ഉയരം കൂട്ടി ചെറിയ വാഹനങ്ങൾക്കു പോകാനുള്ള വഴി നിർമിച്ചു. വെള്ളം പമ്പു ചെയ്തു കളയുന്നതിനു മോട്ടർ സ്ഥാപിച്ചു എല്ലാം പാഴായതോടെയാണു പുതിയ രീതി. ആലുവ, ചാലക്കുടി എന്നിവിടങ്ങളിൽ ഇതേ പരീക്ഷണം നടത്തി വിജയമെന്നു കണ്ടതോടെയാണ് ഇവിടെയും നടപ്പാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]