വകയാർ∙യുഡിഎഫ് സ്ഥാനാർഥി സതീഷ് കൊച്ചുപറമ്പിലിന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ വച്ച് സ്വീകരണം നൽകി. കോൺഗ്രസ് പ്രമാടം മണ്ഡലം പ്രസിഡന്റ് നിഖിൽ ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സജി വകയാർ, കെ എസ് പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗം നിഷ, വിജയകുമാർ, സുജയകുമാരി, സിന്ധു, ശ്രീദേവി, സുലജ, ഓമന കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

