പന്തളം ∙ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ബലക്ഷയം കണ്ടെത്തി പൊളിച്ചുനീക്കാൻ തീരുമാനിച്ചെങ്കിലും നടപടികൾ വൈകുന്നത് യാത്രക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ജീവനു ഭീഷണിയായി. നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടമാണ് പൊളിക്കാൻ തീരുമാനിച്ചത്.
മുൻ ഭരണസമിതിക്ക് പിന്നാലെ ഇപ്പോഴത്തെ ഭരണസമിതിയും കെട്ടിടം പൊളിക്കാൻ തീരുമാനിച്ചെങ്കിലും നടപടി വൈകുന്നു. കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു തൊഴിലാളികൾ മരിച്ച പശ്ചാത്തലത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
1988ൽ നിർമിച്ചതാണ് കെട്ടിടം. ഇതിനൊപ്പമുണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ ബലക്ഷയം കാരണം ഏതാനും വർഷം മുൻപ് പൊളിച്ചു.
ശേഷിക്കുന്നവയിൽ ലൈബ്രറി പ്രവർത്തിച്ചിരുന്ന മുകൾ നിലയ്ക്കാണ് ഏറ്റവും അപകടാവസ്ഥ.
കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി ലൈബ്രറി മാറ്റിയിരുന്നു. കെട്ടിടത്തിന്റെ ഷെയ്ഡുകൾ വിള്ളലുകൾ വീണു ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വശത്തായതിനാൽ പകലന്തിയോളം ആൾത്തിരക്കേറിയ ഭാഗമാണിത്. തൊട്ടു താഴെയാണ് ഓട്ടോ സ്റ്റാൻഡും നടപ്പാതയും.
മുകൾനിലയുടെ ചുമരുകളും മേൽക്കൂരയും ഏറെക്കുറെ പൂർണമായും വിള്ളൽ വീണു. അതേസമയം, കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടിക്രമത്തിന്റെ ഭാഗമായി മൂല്യനിർണയം നടക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പൊളിക്കുമെന്നും അധികൃതർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

