പത്തനംതിട്ട ∙ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തുറന്നു നൽകാൻ ലക്ഷ്യമിട്ടുള്ള അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ ദീർഘനാൾ നിലനിൽക്കേണ്ട
സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളെ വളരെ പെട്ടെന്നു തന്നെ തകർക്കുമെന്ന് ആരോപണം. ഗാലറിയോടു ചേർന്നുള്ള പവിലിയൻ നിർമാണവും വിവാദമായിരിക്കുകയാണ്.
നിലവിൽ ഉണ്ടായിരുന്ന പവിലിയൻ വലുപ്പം കൂട്ടുന്നതിന്റെ ഭിത്തി കെട്ട് ദിവസങ്ങൾക്കു മുൻപാണ് തീർന്നത്. വളരെ വൈകാതെ തന്നെ സിമന്റ് പൂശലും ഒരു ഭാഗത്ത് പെയ്ന്റിങ്ങും നടത്തിക്കഴിഞ്ഞു.
റിങ് റോഡ് വശത്തുള്ള ഭിത്തി ഇന്നലെയാണ് സിമന്റ് പൂശിയത്.
സിന്തറ്റിക് ട്രാക്കിന്റെ നിർമാണവും നീന്തൽക്കുളത്തിന്റെ നിർമാണവും വളരെ പെട്ടെന്നു നടത്തുന്നത് ഭാവിയിൽ സ്റ്റേഡിയം തകരാൻ ഇടയാക്കുമെന്നാണ് ആരോപണം. ഓരോ പ്രവൃത്തി ചെയ്ത ശേഷവും അതിന് ഉറപ്പു കിട്ടാനുള്ള സമയം നൽകാതെ അടുത്ത പ്രവൃത്തി ചെയ്യുന്നതാണ് കുഴപ്പമെന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള തട്ടിക്കൂട്ട് പരിപാടിയാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്.
കട്ടകെട്ടി ഉറയ്ക്കുന്നതിനു മുൻപ് സിമന്റ് പൂശി ഉടൻ തന്നെ പെയ്ന്റു ചെയ്ത് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നത് ഭാവിയിൽ വലിയ അപകടമാണ് ഉണ്ടാക്കുക. ആളുകൾ കൂടുന്ന പരിപാടികൾക്ക് ഗാലറിയിൽ ജനം കയറി അപകടം ഉണ്ടാകുന്ന വാർത്തകൾ നാം കേട്ടിട്ടേ ഉള്ളൂ.
ഇവിടെ അത്തരം ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് തുടക്കം മുതൽ ഇക്കാര്യത്തിൽ പലരും വിമർശിക്കുന്നത്.
സിന്ധു അനിൽ, നഗരസഭാധ്യക്ഷ
കിഫ്ബിയിൽനിന്ന് 47.9 കോടി ചെലവിട്ടാണ് ജില്ല സ്റ്റേഡിയം നവീകരിക്കുന്നത്. 8 ലൈനിൽ 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്കും നാച്വറൽ ഫുട്ബോൾ ടർഫുമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുക.
8 ട്രാക്കുകളിൽ 50 മീറ്റർ നീളവും 25 മീറ്റർ വീതിയും രണ്ട് മീറ്റർ താഴ്ചയിലുമുള്ള നീന്തൽക്കുളം, പവിലിയൻ, ഗാലറി, ഇൻഡോറിനുള്ളിലെ ടർഫ്, ഓപ്പൺ ജിംനേഷ്യം എന്നിവയും ഒന്നാം ഘട്ടത്തിൽ പണി തീർക്കാനാണ് പദ്ധതി. മാർച്ച് 14 വരെയാണ് നിർമാണ കാലയളവെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുൻപേ ഉദ്ഘാടനം നടത്താനാണ് പദ്ധതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

