
പത്തനംതിട്ട ∙ ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക് കെട്ടിടം ബലപ്പെടുത്തൽ ജോലികൾക്കായി ശസ്ത്രക്രിയ വിഭാഗം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു.
ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ എല്ലാം അഴിച്ചു മാറ്റി. ഇവ പ്രത്യേകം പായ്ക്കു ചെയ്തു സുരക്ഷിതമായി കൊണ്ടുപോകുന്നതിന് വാഹനത്തിൽ കയറ്റി അയച്ചു.
ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങൾ. ഫർണീച്ചറുകൾ എന്നിവയാണു മാറ്റിയത്.
ഗൈനക്കോളജി, ഓർത്തോ, ഇഎൻടി, ജനറൽ സർജറി വിഭാഗങ്ങളാണു കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നത്. അടുത്തയാഴ്ച കോന്നി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വിഭാഗങ്ങൾ പ്രവർത്തനം തുടങ്ങുന്ന വിധത്തിൽ ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
സർജിക്കൽ ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ ഉപകരണങ്ങൾ എത്തിച്ചാൽ ഉടൻ അണുവിമുക്തമാക്കും. ശസ്ത്രക്രിയ മുറികളിലെ അണുബാധ പരിശോധിക്കുന്നത് മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിലാണ്. 3 തവണ അണുബാധ പരിശോധിച്ച് ഉറപ്പാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]