പന്തളം ∙ ശബരിമല വിമോചന പ്രസ്ഥാനം രൂപീകരിക്കാനുള്ള നിർദേശവുമായി ശബരിമല സംരക്ഷണ സംഗമം. ശബരിമല സംരക്ഷണ ദർശനരേഖ കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ അവതരിപ്പിച്ചു.
ദർശന രേഖയിലെ പ്രധാന നിർദേശങ്ങൾ: ഭക്തജന പ്രതിനിധികൾ നിയന്ത്രിക്കുന്നതാകണം ശബരിമല ഭരണം. പൂങ്കാവനവും പമ്പാനദിയും സംരക്ഷിക്കണം.
ജൈവസൗഹൃദ ശുചിമുറി, സുവിജ് പ്ലാന്റ് എന്നിവ സ്ഥാപിക്കണം.
ക്ഷേത്രവിശുദ്ധിയും ആചാരങ്ങളും പാലിക്കണം. ചരിത്രപരമായി പങ്കാളികളായിരുന്നവരുടെ അവകാശം പുനഃസ്ഥാപിക്കണം.
ശുദ്ധജലം, നല്ല ഭക്ഷണം, മറ്റുസൗകര്യം ഉറപ്പാക്കണം. ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതികവിദ്യ ഉപയോഗിക്കണം.
ആചാരപ്പൊരുത്തമുള്ളതാവണം വികസന പദ്ധതികൾ. തത്വമസി എന്ന മഹാവാക്യം അടയാളപ്പെടുത്തുന്ന ആത്മീയസന്ദേശം വ്യാപിപ്പിക്കണം.
ഇതിലൂടെ സമൂഹത്തിൽ ശാന്തിയും സമാധാനവും ഐക്യവും വളർത്തിയെടുക്കാനാകണം.
ഗീത വായിച്ചു ഭക്തരെ ഭക്തി പഠിപ്പിക്കുന്ന നിലയിലേക്ക് മുഖ്യമന്ത്രി എത്തിയെന്നും നാടകം കളിക്കുകയാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.അടുത്ത വർഷം ഒരു ലക്ഷം ഭക്തരെ പങ്കെടുപ്പിച്ച് പന്തളത്ത് ഭക്ത സംഗമം നടത്തുമെന്നു സ്വാഗത സംഘം പ്രസിഡന്റ് പി.എൻ.നാരായണവർമ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചു.
തേജസ്വി സൂര്യ എംപി, ശബരിമല കർമസമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ, ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ, പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, കെ.പി.ശശികല, വിജി തമ്പി, ആർ.വി.ബാബു, വൽസൻ തില്ലങ്കേരി, വി.കെ.വിശ്വനാഥൻ, ടി.ബി.ശേഖർ, ഇ.എസ്.ബിജു, സ്വാമി ശാന്താനന്ദ സരസ്വതി, ഈറോഡ് രാജൻ, പ്രഭാകരൻ ട്രിച്ചി, ജയരാമൻ ബെംഗളൂരു, സുരേഷ് ഭട്ടതിരി, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, വിനോദ്, ഈറോഡ് ജയറാം, സി.എസ്.ബിജു, വി.ആർ.രാജശേഖരൻ, വി.കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സ്വാമി ചിദാനന്ദപുരി ഓൺലൈനായി ആശംസ നേർന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]