
പത്തനംതിട്ട∙ പ്രതിഷേധം ശക്തമായപ്പോൾ ജലഅതോറിറ്റി റോഡിൽ നടത്തിയ അറ്റകുറ്റപ്പണി മണിക്കൂറുകൾക്കുള്ളിൽ തകർന്നു. പത്തനംതിട്ട
– മൈലപ്ര റോഡിൽ താഴെവെട്ടിപ്രം ജംക്ഷനു സമീപത്തെ പാതയിലെ യാത്ര വീണ്ടും ദുരിതത്തിൽ. കുഴികളിൽ മക്ക് കൊണ്ടു നിറച്ചെങ്കിലും മഴയിൽ ഇവ ഒലിച്ചുപോയി.
ദേശീയപാത വിഭാഗത്തിന്റെ കീഴിലുള്ള റോഡ് വെട്ടിപ്പൊളിച്ചത് ജലഅതോറിറ്റിയാണ്. ജലവിതരണ പൈപ്പുകളുടെ തകരാർ പരിഹരിക്കാനായിരുന്നു ഇത്.
ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ ഇതോടെ കുഴികൾ നിറഞ്ഞു. പാത പഴയ സ്ഥിതിയിലാക്കേണ്ടത് അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് ദേശീയപാത വിഭാഗവും നിലപാടെടുത്തു.
ഇതിനിടെയാണ് മഴയിൽ ഒലിച്ചുപോകുന്ന തരത്തിൽ ജലഅതോറിറ്റി കുഴി മൂടിയത്. ഈ ഭാഗത്ത് ഇത് രണ്ടാം തവണയാണ് അതോറിറ്റിയുടെ ഈ നടപടി.
റോഡിന്റെ പാതിഭാഗവും കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ പാതയുടെ മറുവശം ഉപയോഗിക്കുന്നത് അപകടസാധ്യതയ്ക്കും വഴിവെക്കുന്നു. മാസങ്ങളായി തുടരുന്ന ഈ സ്ഥിതിക്ക് വിരാമമിടണമെങ്കിൽ കൃത്യമായ ടാറിങ്ങാണ് ആവശ്യം.
ജലവിതരണ പൈപ്പുകളുടെ തകരാർ പരിഹരിക്കാൻ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡുകൾ പലതും വാഹനയാത്രക്കാരെ വലയ്ക്കുകയാണ്. കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലെ റോഡിൽ ഒരു വശത്തും ഇതാണ് സ്ഥിതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]