
പത്തനംതിട്ട ജില്ലയിൽ ഇന്ന് (23-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
വൈദ്യുതി മുടങ്ങും
പന്തളം ∙ കെഎസ്ഇബി പന്തളം തെക്കേക്കര സെക്ഷനിലെ ചാങ്ങവീട്ടിൽപ്പടി, പറപ്പെട്ടി, എസ്വിഎച്ച്എസ്, മാമ്മൂട്, ചെന്നായ്കുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 26ന് 10ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0469–2678983.
വെണ്ണിക്കുളം ∙ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ഗവ. പോളിടെക്നിക് കോളജിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിഭാഗത്തിൽ 2 ഗെസ്റ്റ് ലക്ചററുടെ ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25ന് 11ന് അഭിമുഖത്തിനെത്തണം. ഫോൺ: 0469 2650228.
പുറമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നാളെ 10ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
ലാറ്ററൽ എൻട്രി
വെണ്ണിക്കുളം ∙ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, ഓട്ടോമൊബൈൽ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനം ഇന്ന് നടക്കും. 9 മുതൽ 10.30 വരെയാണു റജിസ്ട്രേഷൻ. അസ്സൽ രേഖകളും ഫീസും സഹിതം രക്ഷകർത്താക്കൾക്കൊപ്പം പ്രവേശനത്തിനു ഹാജരാകണം. ഫോൺ: 0469–2650228. വെബ്സൈറ്റ്: www.polyadmission.org.