പത്തനംതിട്ട∙ ശബരിമല ഉത്സവത്തിന് കൊടിയേറി. പകൽ 11:30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്Oര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു.
മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ.
മാർച്ച് 31 വരെ രാവിലെ 8.15 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. ആറാട്ട് ദിവസം നെയ്യഭിഷേകം ഉണ്ടായിരിക്കില്ല.
മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്.
ഏപ്രിൽ ഒന്നിന് രാവിലെ 9 മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഭക്തർക്ക് പമ്പ ഗണപതി ക്ഷേത്രത്തിൽ പറയിടുന്നതിന് അവസരമുണ്ടായിരിക്കും.
ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട
അടയ്ക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

