പന്തളം ∙ അപകടം പതിയിരിക്കുന്ന കുരമ്പാലയിലെ മാവരപ്പാറയിൽ പലവിധ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടും അവ ലംഘിച്ച് ഒട്ടേറെപ്പേർ എത്തുന്നു. പാറയോട് തൊട്ടുചേർന്നാണ് മാവരപ്പുഞ്ച.
ഇവിടേക്ക് കയറാനുള്ള രണ്ട് വഴികളും അടച്ച്, മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇത് മറികടന്നും വിദ്യാർഥികളടക്കം ഇവിടെയെത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കൂറ്റൻ പാറയുടെ മുനമ്പിൽ വരെ ആളുകൾ കയറുന്നത് പതിവാണ്.
ഉയരമുള്ള ഈ ഭാഗത്തേക്ക് ചവിട്ടിക്കയറാൻ പടവുകളോ കൈവരികളോ ഇല്ല. പാറക്കെട്ടിന്റെ അടിവാരത്ത് താഴ്ചയുള്ള പാറക്കുളമാണ്.
ഈ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ കടയ്ക്കാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചത് വെള്ളിയാഴ്ചയാണ്. കുളത്തിന്റെ ഒരു ഭാഗത്ത് വലിയ താഴ്ചയുണ്ട്.
പൊലീസ് പട്രോളിങ് നടത്താറുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ചും ആളുകളെത്താറുണ്ട്.
സർക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള പാറമട ഇവിടെയുണ്ട്.
ഇപ്പോൾ ഖനനമില്ല. പലപ്പോഴും ഇവിടെ വിജനമാണ്.
അതുകൊണ്ട് ആളുകളെത്തുന്നത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. അപകടഭീഷണി കണക്കിലെടുത്തു കർശന വിലക്കേർപ്പെടുത്തണമെന്നു നഗരസഭാ കൗൺസിലർ എസ്.സുമേഷ് കുമാർ ആവശ്യപ്പെട്ടു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

