ശബരിമല ∙ പതിവു തിരക്കൊഴിഞ്ഞു ശബരിമല. ഇന്നലെ എത്തിയവർക്ക് ഒട്ടും കാത്തുനിൽപ്പ് ഇല്ലാതെ സുഖദർശനം ലഭിച്ചു.
വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് 59,700 പേർ ദർശനം നടത്തി. രാത്രി 8 വരെയുള്ള കണക്കനുസരിച്ച് 75,023 പേർ ദർശനത്തിനായി പമ്പയിൽ നിന്നു സന്നിധാനത്തേക്കു മലകയറി.
കർശന നിയന്ത്രണവും സ്പോട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണു തിരക്കു കുറയാൻ പ്രധാന കാരണമായി പറയുന്നത്.
ഓരോ ദിവസത്തെയും സ്ഥിതി നോക്കി സ്പോട് ബുക്കിങ് വേണമെങ്കിൽ കൂട്ടാൻ ഹൈക്കോടതി ഇന്നലെ അനുമതി നൽകി. ഉത്തരവ് ദേവസ്വം ബോർഡിൽ ലഭിക്കാഞ്ഞതിനാൽ രാത്രിയിലും നടപ്പാക്കിയില്ല.
തീർഥാടകരെ പതിനെട്ടാംപടിയിൽ കയറ്റുന്നതിൽ വേഗം കുറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നീണ്ട
നിരയ്ക്കു പ്രധാന കാരണം. കെഎപി മാത്രമായിരുന്നു പതിനെട്ടാംപടിയിലെ ഡ്യൂട്ടി.
കഴിഞ്ഞ ദിവസം അവർക്ക് ഒപ്പം ഐആർബി വിഭാഗത്തെ കൂടി ഡ്യൂട്ടിക്കിട്ടു. ഇതോടെ പടികയറ്റം കുറെക്കൂടി വേഗത്തിലാക്കി.
അതുകാരണം പടി നീണ്ട
ക്യൂ ഇല്ലാതായി. രാവിലെ ഉഷഃപൂജ കഴിഞ്ഞപ്പോഴേക്കും വലിയ നടപ്പന്തലിൽ ക്യൂ നാമമാത്രമായി.
11 ആയപ്പോഴേക്കും ആരും ഇല്ല. മലകയറി എത്തുന്നവർക്ക് നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ സാധിച്ചു.
ഉച്ചപൂജ കഴിഞ്ഞ് ഒന്നിനു നട അടച്ചു.
വീണ്ടും 3ന് തുറന്നു. ഈ സമയത്താണു നടപ്പന്തലിൽ അൽപം തിരക്ക് ഉണ്ടായത്.
വൈകിട്ട് കുറച്ചു സമയം മഴ പെയ്തു.
ഇതുകാരണം പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള തീർഥാടകരുടെ മലകയറ്റം തടസ്സപ്പെട്ടു. മഴ സമയത്ത് പലയിടത്തായി കയറി നിന്നവർ ദർശനത്തിനായി കൂട്ടത്തോടെ സന്നിധാനത്ത് എത്തി.
അതുകാരണം സന്ധ്യയ്ക്കു ശേഷം വലിയ നടപ്പന്തൽ നിറഞ്ഞ് തീർഥാടകരുടെ നിരയുണ്ടായിരുന്നു. തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഇന്ന് സന്നിധാനത്ത് എത്തും.
ഇതിനായി ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ പത്രസമ്മേളനം നടത്താൻ പാടില്ലന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

