തിരുവല്ല ∙ അപകടങ്ങൾ പതിവായി മാറിയ എംസി റോഡിലെ രാമൻചിറ മുതൽ ജില്ലാതിർത്തിയായ ഇടിഞ്ഞില്ലം വരെയുള്ള ഭാഗത്ത് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. തഹസിൽദാർ ജോബിൻ കെ.ജോർജ്, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ എം.ഷെമീർ, കിഷോർരാജ്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നീതു, പൊലീസ് സബ് ഇൻസ്പെക്ടർ പി.എസ്.സനൽ, താലൂക്ക് വികസന സമിതിയംഗം റെയ്ന ജോർജ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
രാമൻചിറ മുതൽ ഇടിഞ്ഞില്ലം വരെയുള്ള 5 കിലോമീറ്റർ ദൂരം വിശദമായ പരിശോധനയാണു നടത്തിയത്. കഴിഞ്ഞ 2 ദിവസം തുടർച്ചയായി പെരുന്തുരുത്തിയിൽ വാഹനപകടം സംഭവിച്ചിരുന്നു.
രാമൻചിറ ഇറക്കത്തിൽ ചില വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം മഴക്കാലത്തു റോഡിലൂടെ ശക്തമായി ഒഴുകുകയും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യാറുണ്ട്,.
ഇതിനു പരിഹാരമായി ഇവരോട് മഴവെള്ളം റോഡുവശത്തെ ഓടയിലേക്ക് ഒഴുക്കിവിടാൻ നിർദ്ദേശിച്ചു.
രാമൻചിറ ഇറക്കത്തിൽ സിഗ്നലിനു മുൻപുള്ള മീഡിയന്റെ ഉയരക്കുറവും റിഫ്ലക്ടർ ഇല്ലാത്തതുമാണ് അപകടകാരണം. മിക്കപ്പോഴും വാഹനങ്ങൾ ഇതിൽ കയറി അപകടമുണ്ടാകുന്നുണ്ട്.
മീഡിയനിൽ പെയിന്റ് അടിക്കുകയും റിഫ്ലക്റ്റർ സ്ഥാാപിക്കുകയും ചെയ്യും.
മുത്തൂർ ജംക്ഷനിലെ സിഗ്നൽ സ്ഥാപിച്ചിരിക്കുന്നതു സ്ഥാനം തെറ്റിച്ചാണ്. കുറ്റപ്പുഴയിലേക്കുള്ള റോഡ് കഴിഞ്ഞാണു നിലവിൽ സിഗ്നൽ.
ഇതു കുറ്റപ്പുഴ റോഡ് തുടങ്ങുന്നതിനു മുൻപുള്ള ഭാഗത്തേക്കു മാറ്റണം.
ഇവിടെയുള്ള വാഹനങ്ങളുടെ സ്റ്റോപ്പ് ലൈനും മാറ്റിവരയ്ക്കണം.
ഇവിടെ ചങ്ങനാശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു മരച്ചില്ലകൾ വളർന്നു നിൽക്കുന്നതു കാരണം സിഗ്നൽ കാണാൻ കഴിയാറില്ല. ഇവ വെട്ടി നീക്കം ചെയ്യണം.
ഇടിഞ്ഞില്ലത്തെ 2 പെട്രോൾ പമ്പുകളിൽ നിന്ന് ഇറങ്ങി വരുന്ന വാഹനങ്ങൾ പലപ്പോഴും പ്രധാന റോഡിലൂടെ നല്ല വേഗത്തിൽ വരുന്ന വാഹനങ്ങളുടെ മുൻപിലാണ് എത്തുന്നത്.
ഇതും അപകടകാരണമാണ്. സമീപത്തെ വാഹന വ്യാപാര സ്ഥാപനത്തിൽ നിന്നിറങ്ങി വരുന്ന വാഹനങ്ങളും ഇതേ പോലെയാണ്.
ജില്ലാതിർത്തിയിലെ പെട്രോൾ പമ്പ് വളവിലാണ്. ഇവിടെ നിന്നിറങ്ങി വരുന്ന വാഹനങ്ങളും അപകട
സാധ്യതയിലേക്കാണ് എത്തുന്നത്.
ഇവിടെയെല്ലാം ഗതാഗത നിയമ പ്രകാരമുള്ള റബർ ഹംപുകൾ അതതു സ്ഥാപനങ്ങൾ വയ്ക്കണം. ഇതിന് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.
ഇടിഞ്ഞില്ലത്ത് 2 വളവുകൾക്കിടയിലെ നേരേയുള്ള റോഡുഭാഗവും അമിത വേഗത കാരണം അപകടമേഖലയാണ്.
നഗരത്തിൽ ഗതാഗത കുരുക്കിൽ നിന്നു വരുന്ന വാഹനങ്ങൾ എപ്പോഴും നഷ്ടപ്പെട്ട സമയം ലാഭിക്കാനായി ഇവിടെ നല്ല വേഗത്തിൽ പോകും.
ഇവിടെ ഓവർടേക്കിങും അമിതവേഗവും ഒഴിവാക്കാൻ നടപടിയെടുക്കും.
രാമൻചിറയ്ക്കും ഇടിഞ്ഞില്ലത്തിനും ഇടയിലുള്ള വഴിയോര കച്ചവടങ്ങളും മിക്കപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്.
ഇതിൽ അപകടകരമായി റോഡിലേക്കു കയറിയിരിക്കുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കാനും തീരുമാനമുണ്ട്.
∙ മുത്തൂരിലെ വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇതൊഴിവാക്കാനും നിർദേശം.
∙വിജയ കൺവൻഷൻ സെന്ററിനു മുൻപിലുള്ള വളവിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് അപകടത്തിനിടയാക്കുന്നുണ്ട്.
ഇതൊഴിവാക്കാനായി റോഡിനു നടുക്കു മഞ്ഞ വര മാർക്കു ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

