
പത്തനംതിട്ട ∙ സിപിഎമ്മിൽ വിഭാഗീയത രൂപപ്പെട്ടപ്പോൾ പത്തനംതിട്ട
ജില്ലയെ തനിക്കൊപ്പം നിർത്താൻ വി.എസ്.അച്യുതാനന്ദൻ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയം കണ്ടിരുന്നു. പാർട്ടിയുടെ സംസ്ഥാനതല ചർച്ചകളിൽ പത്തനംതിട്ടയെ വിഎസിന്റെ ജില്ല എന്ന രീതിയിലേക്കു മാറ്റിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.1990ൽ എം.എം.ലോറൻസിന്റെ നേതൃത്വത്തിൽ സിഐടിയു പക്ഷവും വിഎസിന്റെ നേതൃത്വത്തിലുള്ളവരും തമ്മിൽ സിപിഎമ്മിൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായിരിക്കുമ്പോളാണ് വിഎസ് പക്ഷത്തെ പി.രാമകൃഷ്ണൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാവുന്നത്.
ലോറൻസിന്റെ നിർദേശ പ്രകാരം വി.എസ്.ചന്ദ്രശേഖരപിള്ള സിഐടിയു ജില്ലാ പ്രസിഡന്റായി.പി.രാമകൃഷ്ണനെ നീക്കാൻ സിഐടിയു പക്ഷം നീക്കങ്ങൾ നടത്തി.
കരുനാഗപ്പള്ളിക്കാരനായിരുന്നു എന്ന ആരോപണമുൾപെടെ ഉയർത്തി. ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നതിലേക്കു കാര്യങ്ങളെത്തി.
വിഎസ് പക്ഷക്കാരെല്ലാം പുറത്തായി. താൽക്കാലിക കമ്മിറ്റിയുടെ അധ്യക്ഷനായത് വി.എസ്.ചന്ദ്രശേഖരപിള്ളയാണ്.
പി.കെ.സോമരാജൻ സിഐടിയു ജില്ലാ സെക്രട്ടറിയായി. എസ്എഫ്ഐ ജില്ലാ ഘടകം മാത്രമാണു വിഎസിനൊപ്പം നിന്നത്.1997ൽ റാന്നിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വിഎസ് പക്ഷം കരുത്തുതെളിയിച്ചു.
അമൃതം ഗോകുലൻ, കെ.സി.രാജഗോപാലൻ, കെ.കെ.ശ്രീധരൻ, ആർ.ഉണ്ണിക്കൃഷ്ണപിള്ള, കെ.പി.ഉദയഭാനു, കെ.അനന്തഗോപൻ, എ.ലോപ്പസ്, എം.എ.അയ്യപ്പൻ നായർ, പി.എസ്.മോഹനൻ, കോമളം അനിരുദ്ധൻ, പി.എം.കുഞ്ഞമ്പായി, ആർ.സനൽകുമാർ തുടങ്ങിയവർ ജില്ലാ കമ്മിറ്റിയിലെത്തി. വി.എസ്.ചന്ദ്രശേഖരപിള്ള ജില്ലാ സെക്രട്ടറിയായി.
ഇതിനിടെ പാർട്ടിയിലെ ബലാബലം വിഎസ് – നായനാർ പക്ഷങ്ങൾ തമ്മിലായി.
2001ലെ ജില്ലാ സമ്മേളനം മുതൽ പാർട്ടിയെ വിഎസ് പൂർണമായും കൈപ്പിടിയിലാക്കി. ആർ.ഉണ്ണിക്കൃഷ്ണപിള്ളയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി.
ഉണ്ണിക്കൃഷ്ണപിള്ളയ്ക്കു ശേഷം കെ.അനന്തഗോപനാണു ജില്ലാ സെക്രട്ടറിയായത്. അദ്ദേഹവും വിഎസിനൊപ്പമായിരുന്നു.
എന്നാൽ സംസ്ഥാന തലത്തിലെ മാറ്റങ്ങളും ചേരിമാറ്റങ്ങളുമുണ്ടായതോടെ വിഎസ് പക്ഷം പിന്നീടു ക്ഷയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]