തിരുവല്ല ∙ നഗരവീഥികളിൽ പഴയ ഹീറോ സൈക്കിളിൽ ഒരുകെട്ട് പത്രവുമായി എപ്പോഴും കാണുന്ന മുഖമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മലയാള മനോരമ കോട്ടാലി ഏജന്റ് മുത്തൂർ വടക്കേടത്ത് മലയിൽ കെ.എ.കുഞ്ഞുമോൻ (73).40 വർഷത്തോളമായി കുഞ്ഞുമോൻ പത്രവും നഗരവും സൈക്കിളുമായുള്ള ബന്ധം തുടങ്ങിയിട്ട്.
മറ്റു മിക്ക ഏജന്റുമാരും സ്കൂട്ടറിലേക്കും ബൈക്കിലേക്കും മാറിയെങ്കിലും കുഞ്ഞുമോന് സൈക്കിൾ തന്നെയായിരുന്നു വാഹനം. നാട്ടിലെ ഏതു വിഷയവും വാർത്തയായി പത്രത്തിൽ വരുത്തുന്നതിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു.
അതോടൊപ്പം പത്ര വിതരണത്തിൽ യാതൊരു വിട്ടുവീഴ്ചയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മഴയോ മറ്റെന്തു പ്രതിസന്ധിയോ ഉണ്ടായാലും പത്ര വിതരണം കൃത്യമായി നടത്തി.
തിരുവല്ലയിൽ പത്രവായന ശീലമില്ലാതിരുന്ന ഒട്ടേറെപ്പേരെ വായനയിലേക്കു കൊണ്ടു വരാൻ കഴിഞ്ഞെന്ന നേട്ടവും ഇദ്ദേഹത്തിനു സ്വന്തം.
പത്രവരിക്കാർ പരാതി പറയാനുള്ള സന്ദർഭവും ഇദ്ദേഹം ഉണ്ടാക്കിയിട്ടില്ല. കൃത്യനിഷ്ഠ, സത്യസന്ധത, സൗമ്യസ്വഭാവം എന്നിവ കൊണ്ട് വായനക്കാരുടെയും നാട്ടുകാരുടെയും സ്നേഹവും വിശ്വാസവും നേടി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നഗരത്തിൽ നടക്കുന്ന മിക്ക സംഭവങ്ങൾക്കും സാക്ഷിയാകാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിതിതമായി കുഞ്ഞുമോന്റെ അന്ത്യം സംഭവിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

