ഇടിഞ്ഞില്ലം ∙ എംസി റോഡുവശത്ത് ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇടിഞ്ഞില്ലം, വേങ്ങൽ, ആലന്തുരുത്തി പോസ്റ്റ് ഓഫിസ് പടി എന്നിവിടങ്ങളിലാണ് ഒരു മാസമായി രാത്രി 10 മണിക്കു ശേഷം ടാങ്കർ ലോറിയിൽ ശുചിമുറി മാലിന്യം തള്ളുന്നത്.
സമീപത്തെ കിണറുകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവ മലിനമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
എംസി റോഡുവശത്ത് പെരുന്തുരുത്തിയിൽ റോഡിന്റെ പടിഞ്ഞാറുഭാഗത്ത് പാടത്തിനോടു ചേർന്ന് ഒഴിഞ്ഞു കിടക്കുന്ന പുരയിടത്തിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. നാട്ടുകാർ പല പ്രാവശ്യം ടാങ്കർ ലോറി തടഞ്ഞെങ്കിലും ലോറിയിലുള്ളവർ മാരകായുധങ്ങളുൂമായി നേരിട്ടതോടെ നാട്ടുകാർ പിന്മാറി.
പൊലീസിലും ഒട്ടേറെ തവണ പരാതി നൽകിയതാണ്. അതിനു ശേഷമാണ് ഇപ്പോൾ ഇടിഞ്ഞില്ലം ഭാഗത്തും മാലിന്യം തള്ളാൻ തുടങ്ങിയത്.
താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ തള്ളുന്ന മാലിന്യം പാടശേഖരങ്ങളിലേക്കും മറ്റും വ്യാപിക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, പഞ്ചായത്തംഗം ലീന ജോസഫ്, ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു. ചൊവ്വ രാത്രി പത്തരയോടെ ചങ്ങനാശേരി ഭാഗത്തു നിന്നു വന്ന വാഹനം മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടെന്നും നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

