സീതത്തോട് ∙ തേനൂറും വിഭവങ്ങളുമായി ചിറ്റാറിൽ ‘നിലയ്ക്കൽ ബീ ഗാർഡൻ ഡിസ്കവറി സെന്റർ’ പൊതുജനങ്ങളിലേക്ക്. തേനും തേനീച്ച വളർത്തലും തേൻ അധിഷ്ടിത ഉൽപന്നങ്ങളും മുതൽ തേനീച്ചയുടെ ജീവിതഘട്ടങ്ങൾവരെ വിവരിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഗാർഡൻ നാളെ 3ന് മന്ത്രി പി.പ്രസാദ് നാടിനു സമർപ്പിക്കും.
ഇലക്ട്രിക് എൻജിനീയറിങ് ബിരുദധാരിയായ ചിറ്റാർ വാളിപ്ലാക്കൽ അനൂപ് ബേബി സാമിന്റെ മേൽനോട്ടത്തിൽ ചിറ്റാർ കൂത്താട്ടുകുളം ഗവ.യുപി സ്കൂളിനു സമീപമാണ് 6,500 ചതുരശ്രയടി വിസ്തൃതിയിലായി ഡിസ്കവറി സെന്റർ ഒരുക്കിയിരിക്കുന്നത്.
തേനീച്ച വളർത്തൽ, മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനം, തേനീച്ചക്കൃഷി പരിശീലനം തുടങ്ങിയവ പുതുതലമുറയ്ക്കു പകർന്നുനൽകി സ്വയംതൊഴിൽ കണ്ടെത്താൻ നവാഗതരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് അനുപ് പറഞ്ഞു. വർഷങ്ങളായി അനൂപ് ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും തേനീച്ചവളർത്തലിൽ പരിശീലനം നൽകുന്നുണ്ട്.13 വർഷം മുൻപ് വീടിനോടുചേർന്ന് ചെറിയ ഫാമായിട്ടായിരുന്നു തുടക്കം.
ഹോർട്ടി കോർപ് ഖാദി ബോർഡിൽനിന്ന് ലഭിച്ച പരിശീലനവും കാലക്രമേണയുണ്ടായ അറിവുമാണ് സംരംഭത്തിലേക്ക് എത്തിച്ചത്.
തേൻ സംസ്കരിക്കുന്ന വിവിധഘട്ടങ്ങൾ, തേൻ ഫില്ലിങ് യൂണിറ്റ് എന്നിവയും സെന്ററിൽ ക്രമീകരിച്ചിട്ടുണ്ട്. തേനീച്ചക്കർഷകർ കൊണ്ടുവരുന്ന തേൻ ഇവിടെ സംസ്കരിച്ച് പായ്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
പ്രോസസിങ് മെഷീൻ സ്വിച്ച് ഓൺ കർമം കെ.യു.ജനീഷ്കുമാർ എംഎൽഎയും, ഹണി ബീ മ്യൂസിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സജിയും, ഹണി ഔട്ലെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ബഷീറും നിർവഹിക്കും. സെന്ററിനടുത്തായി കുട്ടികൾക്ക് പാർക്കും ഒരുക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

