കടമ്മനിട്ട ∙ കെപിസിസിയുടെ നിർദ്ദേശപ്രകാരം നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന ഭവന സന്ദർശന പരിപാടിയുടെ നാരങ്ങാനം മണ്ഡലതല ഉദ്ഘാടനം കടമ്മനിട്ട ഗവണ്മെന്റ് ഹൈസ്കൂൾ ജംക്ഷനിൽ നടന്നു.
മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ഡാനിയേൽ ഭവന സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജിത് മണ്ണിൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, ഡിസിസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വി. പി.മനോജ് കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ പൊന്നമ്മ മാത്യു, ജയ്മോൻ കാക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രേസമ്മ തോമസ്, സുജ വർഗീസ്, ബിജു മലയിൽ, ബിനുകുമാർ,. മനോജ്.എം.എ, ജോൺസൻ പുലൂർ, തോമസ് എബ്രഹാം, തോമസ് വേങ്ങൽ, റോയ് പൂവത്തൂർ, മനോജ് ഡേവിഡ് മാടപ്പള്ളിൽ, റോയ് കൊന്നക്കൽ തുടങ്ങിയവർ ലഘു ലേഖ വിതരണത്തിന് നേതൃത്വം നൽകി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

