ശബരിമല ∙ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് സിപിഎം പാരഡി ഉണ്ടാക്കി കെ.കരുണാകരനെക്കുറിച്ചു പാടിയപ്പോൾ അത് വികലമായി എന്നു തോന്നിയില്ലല്ലോ എന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അന്ന് കലാഭവൻ മണിയെ കൊണ്ട് പാടിച്ചു.
കെ.കരുണാകരൻ പാട്ട് ആസ്വദിച്ചു. ഇപ്പോൾ സിപിഎമ്മിന് അതു കഴിയുന്നില്ലെന്ന് ശബരിമല ദർശനത്തിനിടെ മുരളീധരൻ പറഞ്ഞു.
‘പോറ്റിയേ കേറ്റിയേ..’ പാട്ടിൽ ദൈവ നിന്ദയില്ല. ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നു കണ്ടതിനാലാണു പാട്ടിനെതിരെ കേസിൽ നിന്ന് സർക്കാർ പിന്മാറുന്നത്.
സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണവും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
എസ്ഐടിയിൽ വിശ്വാസക്കുറവില്ല. അവർക്ക് പരിമിതികളുണ്ട്.
കോടതിയുടെ മേൽനോട്ടം ഉള്ളതുകൊണ്ടാണ് ഇത്രയും പ്രതികളെ എങ്കിലും പിടിക്കാനായത്. സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ കോപത്തിനു പാത്രമാകുമെന്ന ഭയത്തിലാണ് അവർ രണ്ടുപേരിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഇന്നത്തെ വിജിലൻസ് കോടതിയുടെ വിധിയിൽ സർക്കാരിന്റെ തുടർനടപടികൾ പരിശോധിക്കും.
വേണ്ടിവന്നാൽ ശക്തമായ സമരം തുടങ്ങും. സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധമുണ്ടെന്ന സംശയിത്താലാണ് ഇഡി അന്വേഷിക്കുന്നത്. പത്മകുമാർ സ്വന്തമായി സ്വർണക്കൊള്ള നടത്തി എന്ന് വിശ്വസിക്കുന്നില്ല. പാർട്ടി പറഞ്ഞതുപോലെ ചെയ്തു.
കുറ്റം കണ്ടുപിടിച്ചപ്പോൾ പാർട്ടി പത്മകുമാറിനെ കയ്യൊഴിയുകയാണ്– മുരളീധരൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

