വടശേരിക്കര ∙ ശബരിമല തീർഥാടനം തുടങ്ങി 4 ദിവസം പിന്നിട്ടിട്ടും തീർഥാടകർ സ്നാനഘട്ടമായി ഉപയോഗിക്കുന്ന 3 കടവുകൾ ഇരുളിൽ തന്നെ. പുതുതായി സ്ഥാപിച്ച ഏരിയൽ ബെഞ്ച് കേബിളുകളിലേക്ക് (എബിസി) വഴിവിളക്കുകളുടെ കണക്ഷൻ മാറ്റി നൽകാത്തതാണു തടസ്സം.
കല്ലാറ്റിൽ വടശേരിക്കര പാലത്തിനു താഴെയുള്ള പഴയ ചപ്പാത്ത്, പേങ്ങാട്ട്, കാരയ്ക്കാട്ട് തോട്ടിലെ ഇടത്തറ നീർപ്പാലം എന്നീ കടവുകളിലാണ് വെളിച്ചമില്ലാത്തത്.
പഞ്ചായത്തിന്റെ അംഗീകൃത കടവുകളാണിവ. എല്ലാ തീർഥാടന കാലത്തും പഞ്ചായത്ത് ഇവിടെ വിളക്കുകൾ സ്ഥാപിക്കും.
അവയുടെ തകരാറും കാലാകാലങ്ങളിൽ പരിഹരിക്കാറുണ്ട്. പേങ്ങാട്ടുകടവ് തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം എത്തുന്ന നൂറുകണക്കിനു തീർഥാടകരും ഉപയോഗിക്കുന്നതാണ്.
തീർഥാടന പാതകളിലും പാലങ്ങളിലും കുളിക്കടവുകളിലും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നു.
പാലങ്ങളിലെ വൈദ്യുതി കണക്ഷൻ തീർഥാടനം തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുൻപ് കെഎസ്ഇബി വിഛേദിച്ചതിനാൽ കന്നാംപാലം, പേങ്ങാട്ടുകടവ്, ബംഗ്ലാംകടവ് എന്നീ പാലങ്ങളിൽ വിളക്കുകളില്ല.
എബിസിയിലേക്കു കണക്ഷനുകൾ മാറ്റിയാൽ മാത്രമേ കടവുകളിൽ വെളിച്ചം നൽകാനാകൂ. ഇതു ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി കെഎസ്ഇബി സെക്ഷനിൽ കത്തുനൽകി.
റാന്നി ∙ ശബരിമല സന്നിധാനത്തെ തിരക്കു നിയന്ത്രിക്കുന്നതിന് തീർഥാടകരുമായെത്തുന്ന വാഹനങ്ങൾ പലവഴിക്കു തിരിച്ചുവിട്ടു തുടങ്ങി.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വേഗമെത്തുന്നത് ഒഴിവാക്കാനുള്ള മാർഗങ്ങളാണ് ഇടത്താവളങ്ങളിൽ നടത്തുന്നത്.
എരുമേലിയിൽനിന്ന് കണമല വഴി കെഎസ്ആർടിസി ബസുകളൊഴികെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. അവ മുക്കട–ഇടമൺ–അത്തിക്കയം–പെരുനാട്–മഠത്തുംമൂഴി പാതയിലൂടെയാണ് എല്ലാ തീർഥാടന കാലത്തും വിടുന്നത്.
മടക്കവും ഇതിലെ തന്നെ. മുക്കട–അത്തിക്കയം പാതയിൽ വാഹന തിരക്കു വർധിക്കുമ്പോൾ മുക്കടയിൽ നിന്ന് റാന്നി വഴി ഇടയ്ക്കിടെ തിരിച്ചു വിടും.
അവ ചെത്തോങ്കരയെത്തി അത്തിക്കയം വഴിയും മന്ദിരംപടിയിലെത്തി വടശേരിക്കര വഴിയുമാണ് പോകുന്നത്.
സന്നിധാനത്ത് തീർഥാടകർ കൂടുതൽ സമയം തങ്ങുന്നത് ഒഴിവാക്കണമെന്നാണ് തീർഥാടന പാതകളിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസുകാർക്കു നൽകിയിരിക്കുന്ന നിർദേശം. തീർഥാടനം മുൻ നിർത്തി റാന്നി, വടശേരിക്കര എന്നിവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് താൽക്കാലിക പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

