
തിരുവല്ല∙ റോഡ് വശങ്ങളിൽ കച്ചവടക്കാർ ശേഖരിക്കുന്ന തടികൾ സുഗമമായ ഗതാഗതത്തിനു തടസ്സമാകുന്നതായി പരാതി.തിരുവല്ല – മല്ലപ്പള്ളി റോഡിലെ മാടംമുക്ക് ജംക്ഷൻ , മാർത്തോമ്മാ കോളജ് ഹോസ്റ്റൽ റോഡ് എന്നിവയുടെ വശങ്ങളിൽ തടികൾ കൊണ്ടിറക്കിയിടുന്നതു പതിവാകുന്നു. മാസങ്ങളായി തടികൾ ഇവിടെ കൂട്ടിയിടുന്നുണ്ട്. ഇത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാണ്.
പരാതി പറഞ്ഞിട്ടും ഇവ നീക്കം ചെയ്യാൻ കച്ചവടക്കാർ തയാറാകുന്നില്ല.
ടികെ റോഡിൽ വള്ളംകുളം പാടത്തു പാലത്തിനു സമീപം തടികൾ കൂട്ടിയിട്ടുണ്ട്. വാഹന തിരക്കുള്ള സ്ഥലമാണിത്, രാത്രി കാലങ്ങളിൽ തടികൾ കിടക്കുന്നതു കാണാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
ഇരുചക്ര വാഹന യാത്രക്കാർ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.തോട്ടഭാഗം വടയത്ര വളവിന്റെ ഭാഗത്ത് പിഡബ്ല്യുഡി പുറമ്പോക്കിൽ റോഡിനോടു ചേർന്നു തടികൾ കച്ചവടക്കാർ കൊണ്ടിടുന്നുണ്ട്. വടയത്ര വളവു മുതൽ തോട്ടഭാഗം വരെയുള്ള പ്രദേശം അപകട മേഖലയാണ്.
ഈ വളവിൽ നിരവധി അപകടങ്ങൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കച്ചവടക്കാർ പലരും തടി വാങ്ങി വെട്ടിയിട്ട
ശേഷം റോഡ് വക്കിൽ ഇടുകയാണ്. ഇതു മാസങ്ങൾ കഴിഞ്ഞാലും മാറ്റാറില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]