
റാന്നി ∙ ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ കാലതാമസം നേരിടുന്നുണ്ടെന്നും സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ കരാറുകാർക്കും ജല അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജലമിത്ര ജനകീയ ജല സംരക്ഷണ പദ്ധതി ഉദ്ഘാടനം റാന്നി തപോവൻ അരമനയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 70.80 ലക്ഷം കുടുംബങ്ങൾ ഉള്ളതിൽ 17 ലക്ഷം പേർക്കാണ് ഗാർഹിക കണക്ഷൻ ഉണ്ടായിരുന്നത്.
മൂന്നര വർഷത്തിനുള്ളിൽ അത് 44 ലക്ഷമായി ഉയർന്നു. ശുദ്ധീകരിച്ച വെള്ളം എല്ലാവർക്കും ലഭ്യമാക്കുകയാണു ലക്ഷ്യം.
ജല സംരക്ഷണത്തിനു പ്രാധാന്യം നൽകും. 12 മാസവും മഴ ലഭിക്കുന്ന സംസ്ഥാനമാണു കേരളം.
എന്നിട്ടും ശുദ്ധജലം കിട്ടാക്കനിയാണെന്നും മന്ത്രി പറഞ്ഞു.പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ഡോ.
ജോസഫ് മാർ സഫ്രഗൻ മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം സന്ദേശം നൽകി.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ഗോപി, ജെസി സൂസൻ ജോസഫ്, ബാബു കൂടത്തിൽ, പി.എസ്.മോഹനൻ, ലത മോഹൻ, സോണിയ മനോജ്, കെ.ആർ.സന്തോഷ്, കെ.ആർ.പ്രകാശ്, ബിന്ദു റെജി, റൂബി കോശി, അമ്പിളി പ്രഭാകരൻ നായർ, ഉഷ ജേക്കബ്, ബിനു ജോസഫ് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില, റവ. തോമസ് കോശി പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ഡോ.
എസ്.സുബിൻ, ഡോ. ജി.പി.ബിന്ദുമോൾ എന്നിവർ ക്ലാസെടുത്തു.
ഭൂവിനിയോഗ കമ്മിഷണർ യാസ്മിൻ എൽ.റഷീദ് ശിൽപശാല നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]